Tuesday, May 21, 2019 Last Updated 12 Min 27 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Apr 2019 11.14 AM

ലൂസിഫറിന് രണ്ടാം ഭാഗം വരുന്നു; സൂചനകള്‍ നല്‍കി പൃഥ്വിരാജിന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍

 Lucifer

മലയാള സിനിമ ചരിത്രത്തില്‍ പുതിയ ഏടുകള്‍ തീര്‍ത്ത് മുന്നോട്ട് പോകുകയാണ് പൃഥ്വിരാജ് - മോഹന്‍ലാല്‍ ചിത്രമായ ലൂസിഫര്‍. ചിത്രത്തിന് മുന്‍പ് കഥാപത്രങ്ങളെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്തുവിട്ടിരുന്നു. പിന്നീട് ചിത്രം പുറത്തുവന്നതിന് ശേഷവും ചെറു കഥാപാത്രങ്ങള്‍ പരിചയപ്പെടുത്തി പോസ്റ്ററുകള്‍ നീണ്ടിരുന്നു.

ഇത്തരത്തില്‍ അവസാന ക്യാരക്ടര്‍ പോസ്റ്റര്‍ കണ്ട് ആവേശത്തിലാണ് ആരാധകര്‍. സ്റ്റീഫന്‍ നെടുമ്പിള്ളിക്ക് പുറമെ മോഹന്‍ലാലിന്റെ അബ്രാം ഖുറേഷി എന്ന സസ്‌പെന്‍സ് കഥാപാത്രത്തിന്റെ പോസ്റ്ററാണ് പൃഥ്വിരാജ് സുകുമാരന്‍ പങ്കുവച്ചിരിക്കുന്നത്. ഒടുക്കം മറ്റൊരു തുടക്കം മാത്രം എന്ന് എഴുതിയെന്ന വാക്കുകളും പോസ്റ്ററില്‍ കുറിക്കുന്നു.

ലൂസിഫര്‍ രണ്ടാം ഭാഗത്തെക്കുറിച്ചാണ് പറയുന്നത് എന്നാണ് ലഭിക്കുന്ന സൂചനകള്‍. ഒരാഴ്ച്ചയ്ക്കുള്ളില്‍ നൂറുകോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രം തീയേറ്ററില്‍ മുന്നോട്ട് കുതിക്കുകയാണ്.

Ads by Google
Ads by Google
Loading...
TRENDING NOW