Thursday, July 18, 2019 Last Updated 29 Min 58 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Apr 2019 11.07 AM

പോർനിലം: ആവേശകരമായ രാഷ്ട്രീയ സംവാദവുമായി ദമ്മാം മലപ്പുറം ജില്ലാ ഒ ഐ സി സി

uploads/news/2019/04/302198/Gulf170419h.jpg

ദമ്മാം: ഇന്ത്യയിലെ പതിനേഴാം ലോകസഭയിലേക്ക് നടന്നുകൊണ്ടിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ പങ്ക് ചേർന്ന് കൊണ്ട് ദമ്മാം മലപ്പുറം ജില്ലാ ഒഐസിസി കമ്മിറ്റി "പോർ നിലം" എന്ന പേരിൽ സംഘടിപ്പിച്ച രാഷ്ട്രീയ സംവാദം, വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധാനം ചെയ്യുന്ന പ്രവാസി സംഘടനാ പ്രതിനിധികളുടെ വാദ-പ്രതിവാദങ്ങളാലും ചോദ്യോത്തരങ്ങളാലും ഏറെ ശ്രദ്ധേയമായി.

വിവിധ രാഷ്ട്രീയ കക്ഷികളുടെ തിരഞ്ഞെടുപ്പ് നയങ്ങളെയും രാഷ്ട്രീയ നിലപാടുകളെയും വിശകലന വിമർശനത്തിന് വിധേയമാക്കിയ ചർച്ചയിൽ ഫാസിസത്തെ ഉന്മൂലനം ചെയ്ത് ജനാധിപത്യം പുനഃസ്ഥാപിക്കുവാനും മതേതര ഇന്ത്യയെ വീണ്ടെടുക്കുവാനും ഓരോ ഭാരതീയനും സജീവമായി കർമ്മ രംഗത്തുണ്ടാകണമെന്ന് വിവിധ രാഷ്ട്രീയ കക്ഷികളെ പ്രതിനിധീകരിച്ചു സംസാരിച്ചവർ അഭിപ്രായപ്പെട്ടു. പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ പ്രവാസി സംഘടനകളുടെ കിഴക്കൻ മേഖലയിലെ നേതാക്കളും പ്രവർത്തകരും ചൂടേറിയ ചർച്ചയിൽ സന്നിഹിതരായിരുന്നു.

മാധ്യമ പ്രവർത്തകൻ സുബൈർ ഉദിനൂർ മോഡറേറ്ററായ ചർച്ചയിൽ ബിജു കല്ലുമല ( പ്രസിഡണ്ട്, ഒഐസിസി ദമ്മാം റീജിയണൽ കമ്മറ്റി ), ആലിക്കുട്ടി ഒളവട്ടൂർ ( കെഎംസിസി ), പവനൻ മൂലയ്ക്കൽ ( നവോദയ ), ബെൻസി മോഹൻ ( നവയുഗം) എന്നിവർ സദസ്സിന്റെ ചോദ്യങ്ങൾക്കും വിമർശനങ്ങൾക്കും മറുപടി നൽകിയും രാഷ്ട്രീയ നിലപാടുകൾ വിശദീകരിച്ചുകൊണ്ടും സംസാരിച്ചു.

ഒഐസിസി മലപ്പുറം ജില്ലാ കമ്മറ്റി പ്രസിഡണ്ട് ഗഫൂർ വണ്ടൂരിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ആക്ടിങ് ജനറൽ സെക്രട്ടറി പി. കെ.അബ്ദുൾ റഹ്‌മാൻ സ്വാഗത പ്രഭാഷണം നടത്തി. ഒഐസിസി നേതാക്കളായ അഹമദ് പുളിക്കൽ, സി. അബ്ദുൽ ഹമീദ്, പി.എം.നജീബ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഒഐസിസി ഭാരവാഹികളായ റഫീഖ് കൂട്ടിലങ്ങാടി, ചന്ദ്രമോഹൻ, ആസിഫ് താനൂർ , ജമാൽ , അബ്ബാസ് തറയിൽ , തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു.

ചെറിയാൻ കിടങ്ങന്നൂർ -

Ads by Google
Wednesday 17 Apr 2019 11.07 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW