Sunday, June 23, 2019 Last Updated 40 Min 42 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Apr 2019 10.49 AM

'അമ്മ' സംഘടനാ നേതൃത്വം ബഹുമാനം നേടിയെടുത്താലേ അതു തിരികെ കൊടുക്കാനാകൂ; ചര്‍ച്ചയ്ക്ക് എന്നും ഡബ്ല്യൂസിസി തയാറാണ് ; പാര്‍വതി പറയുന്നു

amma and wcc

കൊച്ചി: താരസംഘടനയായ അമ്മയും ഡബ്ല്യൂ.സി.സിയുമായുള്ള പ്രശ്നപരിഹാരത്തില്‍ യാതൊരു പുരോഗതിയുമുണ്ടായിട്ടില്ലെന്നു നടി പാര്‍വതി തെരുവോത്ത്. പ്രശ്നപരിഹാരത്തിന് അമ്മ സംഘടനയുടെ നേതൃത്വത്തില്‍നിന്നും അനുകൂലമായ നടപടികളൊന്നും തുടങ്ങിയതായി തനിക്ക് അറിവില്ല. പാര്‍വതി അഭിനയിക്കുന്ന ഉയരെ എന്ന ചിത്രത്തിന്റെ പ്രചാരണാര്‍ഥം കൊച്ചിയിലെത്തിയതായിരുന്നു അവര്‍.

നിലവിലുള്ള പ്രശ്നങ്ങളില്‍ മാറ്റമുണ്ടാകണമെന്നാണ് ആഗ്രഹം. ചര്‍ച്ചയ്ക്ക് എന്നും ഡബ്ല്യൂ.സി.സി. തയാറാണ്. അമ്മ സംഘടനാ നേതൃത്വം ബഹുമാനം നേടിയെടുത്താലേ അതു കൊടുക്കാനാകൂ. നടി ആക്രമിക്കപ്പെട്ട കേസില്‍ ഇപ്പോള്‍ നടക്കുന്നത് സമൂഹത്തിന്റെ വിചാരണയാണ്. വിചാരണ വൈകിപ്പിക്കുന്നതിലൂടെ പ്രതികള്‍ സ്വയം തുറന്നുകാട്ടപ്പെടുകയാണ്. ചുറ്റും നടക്കുന്നത് കാണുന്നവര്‍ക്ക് സത്യം ബോധ്യപ്പെടും. മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാനായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിഷന്റെ പ്രവര്‍ത്തനങ്ങളെ ഡബ്ല്യൂ.സി.സി. പ്രതീക്ഷയോടെയാണ് കാണുന്നതെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു.

രാജിവച്ച നടിമാരെ തിരിച്ചെടുക്കുന്നതില്‍ ഉള്‍പ്പെടെ വിമന്‍ ഇന്‍ സിനിമ കലക്ടീവ് അമ്മ സംഘടനയില്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ അതേപടി നിലനില്‍ക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് പാര്‍വതിയുടെ പ്രതികരണം. സിനിമാ ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ പരാതി പരിഹാര സെല്‍ വേണമെന്ന ഡബ്ല്യൂ.സി.സിയുടെ ആവശ്യം ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW