Tuesday, May 21, 2019 Last Updated 17 Min 39 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Apr 2019 10.46 AM

പബ്ജിക്ക് നിരോധനവുമായി നേപ്പാളും

pubg mobile is now banned in nepal report after gujarat

ഏറെ ജനപ്രീതി നേടിയ മൊബൈല്‍ വീഡിയോ ഗെയിമുകളില്‍ ഒന്നായ പബ്ജിക്ക് നേപ്പാളിലും വിലക്ക്. കഴിഞ്ഞ ദിവസം ഗുജറാത്തില്‍ പബ്ജിയ്ക്ക് വിലക്ക് വന്നിരുന്നു. നേരത്തെ ചൈനയും ഗെയിം വിലക്കിയിരുന്നു. യുഎഇയില്‍ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാണ്. പ്ലെയേഴ്സ് അണ്‍നോണ്‍ ബാറ്റില്‍ ഗ്രൗണ്ട് എന്നതിന്റെ ചുരുക്കമാണ് പബ്ജി.

കുട്ടികളും യുവാക്കളും വീഡിയോ ഗെയിമിന് അടിപ്പെടുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നേപ്പാളില്‍ അധികൃതര്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. നേപ്പാള്‍ ടെലികമ്മ്യൂണിക്കേഷന്‍സ് അതോറിറ്റി ഡെപ്യൂട്ടി ഡയറക്ടര്‍ സന്ദീപ് അധികാരിയെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സിയായ റോയിടേഴ്‌സാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഫെര്‍റല്‍ ഇന്‍വസ്റ്റിഗേഷന്‍ അതോറിറ്റിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഗെയിമിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ക്ലാഷ് ഓഫ് ക്ലാന്‍സ് ഗെയിമില്‍ നമുക്ക് കൂട്ടുകാര്‍ക്കൊപ്പം കൂടി ഗ്രൂപ്പുകള്‍ ഉണ്ടാക്കാം. ബ്ലൂടൂത്ത് ഉപയോഗിച്ച് കണക്ട് ചെയ്ത് കളിക്കുന്ന ഈ ഗെയിമില്‍, രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് കളിക്കാം. ലോകത്ത് എവിടെയിരുന്നും സ്വന്തം കൂട്ടുകാരോടൊപ്പം ഈ ഗെയിമില്‍ പങ്കാളിയാകാം. പബ്ജി കോര്‍പ്പറേഷനും ചൈനയുടെ ടെന്‍സന്‍ ഗെയിംസുമാണ് പബ്ജി വീഡിയോ ഗെയിം അവതരിപ്പിച്ചത്. ഫേസ്ബുക്ക് സുഹൃത്തുകളോടൊപ്പം കളിക്കാവുന്ന പബ്ജി ഇപ്പോള്‍ ആന്‍ഡ്രോയിഡ് എമുലേറ്ററിന്റെ സഹായത്തോടെ കംപ്യൂട്ടറിലും കളിക്കാം

Ads by Google
Ads by Google
Loading...
TRENDING NOW