Tuesday, May 21, 2019 Last Updated 14 Min 22 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Apr 2019 10.41 AM

ടിക് ടോക് നിരോധിക്കാന്‍ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍

central govt reportedly started procedures to ban tik tok in india

ന്യൂഡല്‍ഹി : ടിക് ടോക് ആപ്പ് സ്റ്റോറുകളില്‍ നിന്നും ഉടന്‍ നീക്കം ചെയ്യാന്‍ ആപ്പിളിനോടും, ഗൂഗിളിനോടും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടും. ഇലക്ട്രോണിക് ഐടി മന്ത്രാലയം ഇത് സംബന്ധിച്ച് ഇരു ടെക് ഭീമന്മാര്‍ക്കും നിര്‍ദേശം നല്‍കും. കഴിഞ്ഞയാഴ്ചയാണ് ടിക് ടോക് നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടത്.

ടിക് ടോക് അശ്ലീലവീഡിയോകളെ പ്രോത്സാഹിപ്പിക്കുന്ന ആപ്പാണെന്നാണ് മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണം. മാധ്യമങ്ങള്‍ ടിക് ടോക് വീഡിയോകള്‍ പ്രക്ഷേപണം ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടു.

ടിക് ടോക് കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യാനുള്ള വഴിയൊരുക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സാമൂഹ്യപ്രവര്‍ത്തകനും അഭിഭാഷകനുമായ മുത്തുകുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. പോണോഗ്രഫി, സാംസ്‌കാരിക തകര്‍ച്ച, ശിശുപീഡനം, ആത്മഹത്യ തുടങ്ങിയവയ്ക്ക് ടിക് ടോക് കാരണമാകുന്നുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. ടിക് ടോക് നിരോധിക്കാന്‍ ആവശ്യപ്പെടുന്ന മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റെ വിധി സുപ്രീം കോടതി സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ചതോടെയാണ് കേന്ദ്രസര്‍ക്കാര്‍ ആപ്പ് നിരോധിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുന്നത്.

തിങ്കളാഴ്ച കേസ് പരിഗണിക്കുമ്പോള്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് നിരോധനത്തിന് സ്റ്റേ അനുവദിക്കാന്‍ വിസമ്മതിക്കുകയായിരുന്നു. കേസ് ഏപ്രില്‍ 22ലേയ്ക്ക് മാറ്റിയിരിക്കുകയാണ്. ഇതിനിടെ കേസില്‍ ഇടക്കാല വിധി പുറപ്പെടുവിച്ച മദ്രാസ് ഹൈക്കോടതി ബെഞ്ച് ടിക് ടോക് കേസ് വീണ്ടും പരിഗണിക്കും.

മദ്രാസ് ഹൈക്കോടതി വിധിപ്രകാരം വിധി വന്നതിന് ശേഷം കേന്ദ്രസര്‍ക്കാര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്ന വഴികള്‍ അടയ്ക്കണം. എന്നാല്‍ ആപ്പ് ഉടമകള്‍ കോടതിയെ സമീപിച്ചതാണ് ഇത് വൈകാന്‍ കാരണം. വിധിക്ക് സ്റ്റേ അനുവദിക്കാത്തതിനാല്‍ ഉടന്‍ സര്‍ക്കാര്‍ ആപ്പ് നിരോധന നടപടികള്‍ തുടങ്ങുമെന്നാണ് കരുതുന്നത്. ടിക് ടോക് ആപ്പില്‍ ഇന്ത്യയില്‍ 54 ലക്ഷത്തോളം സജീവ അംഗങ്ങള്‍ ഉണ്ടെന്നാണ് കണക്ക്.

Ads by Google
Ads by Google
Loading...
TRENDING NOW