Thursday, July 18, 2019 Last Updated 30 Min 20 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Apr 2019 10.31 AM

‘വെളിച്ചം’ കുടുംബ സംഗമം ഖത്തര്‍ ആസ്പയർ ഡോമിലെ മൂന്ന് വേദികളിൽ അരങ്ങേറും

uploads/news/2019/04/302182/Gulf170419f.jpg

ദോഹ: ഫനാറിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ നേതൃത്വം നല്‍കുന്നവെളിച്ചം മഹാസമ്മേളനത്തിന്‍റെ വിവിധകമിറ്റികളുടെപ്രവര്‍ത്തക സംഗമം നടന്നു. ഏപ്രിൽ 19 ന് ഖത്തര്‍ ആസ്പെയർ ഡോം സോണിൽ നടക്കുന്ന വെളിച്ചം മഹാസമ്മേളനം മൂന്ന് സ്‌റ്റേഡിയങ്ങളിലായാണ് ക്രമീകരിചിരികുന്നത്. രാവിലെ 9 മണി മുതൽ 11 മണി വരെ കുട്ടികളുടെ ചിത്രരചന, പെയിന്റിങ്, ഹിഫ്ള് മത്സരങ്ങൾ നടക്കും. ജുമുഅക്ക് ശേഷം ഒരേ സമയം രണ്ട് വേദികളിലായി യുവജന സംഗമവും വനിതാ സംഗമവും നടക്കും .

വൈകുന്നേരംനടക്കുന്ന പൊതുസമ്മേളനത്തില്‍ മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍വിതരണംചെയ്യും. ദോഹ ലക്തയിലെ ഇസ്ലാഹിസെന്‍റെര്‍ ഹാളില്‍നൂറുക്കണക്കിന് പ്രവർത്തകർ പങ്കെടുത്ത പരിപാടിയിൽ ഹുസൈൻ മുഹമ്മദ് .യു .അധ്യക്ഷത വഹിച്ചു. ഡോ:അബ്ദുൽ അഹദ് മദനി ഉല്‍ബോധന പ്രഭാഷണം നടത്തി.

അക്ബർ ഖാസിം സമ്മേളന വേദിയിലെ ക്രമീകരണങ്ങളെ കുറിച്ച് വിശദീകരിച്ചു.അബ്ദുൽ റഊഫ് മദനി, മുനീർ സലഫി, കെ യു അബ്ദുൽ ലത്തീഫ്, സുബൈർ വക്‌റ, നൗഷാദ് കരിപ്പ് , എം.എ. റസാഖ്, സലാം ചീക്കോന്ന്, സമാൻ, മുഹമ്മദ്‌ അലി ഒറ്റപ്പാലം , ഇഹ്‌സാൻ, ഷമീർ ടി.കെ, മഹ്‌റൂഫ്, അബ്ദുൽ ലത്തീഫ് പുല്ലൂക്കര തുടങ്ങിയവർ പ്രസംഗിച്ചു. അബ്ദുല്ല തീരൂർക്കാട് തൗഹീദ് ഗാനം ആലപിച്ചു. മൊയ്തീൻഷാ നന്ദി പറഞ്ഞു.


ഷഫീക്ക്അറക്കല്‍

Ads by Google
Wednesday 17 Apr 2019 10.31 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW