Saturday, June 29, 2019 Last Updated 47 Min 36 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Apr 2019 10.28 AM

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ‘പക്ഷപാതം’: ഡോ: ഷമാ മുഹമ്മദ്

uploads/news/2019/04/302181/Gulf170419e.jpg

ദോഹ: സുതാര്യമായി പ്രവര്‍ത്തിക്കേണ്ട കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലുള്ളവിശ്വാസംകോണ്‍ഗ്രസിന്നഷ്ടമായികൊണ്ടിരിക്കുകയാണെന്നും ഭരണകക്ഷിയായ ബിജെപിക്ക് അനുകൂലമായാണ് പല വിഷയങ്ങളിലും കമ്മീഷന്‍ പ്രവര്‍ത്തിച്ചു വരുന്നതെന്നും എഐസിസി വാക്താവ് ഷമാ മുഹമ്മദ്. ഖത്തര്‍ ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച യു.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനെത്തിയ അവര്‍ ദോഹയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. ബി.ജെ.പി ഭരണ സ്വാധീനം ഉപയോഗിച്ച് നിരന്തരം ജനാധിപത്യത്തെ ക്രമങ്ങളെ വെല്ലുവിളിക്കുകയാണ്. മധ്യപ്രദേശിലെ റെയ്ഡ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കമ്മീഷനെ വെല്ലുവിളിച്ചുകൊണ്ടാണ് കാര്യങ്ങള്‍ മുന്നോട്ട് പോയത്.

ബി.ജെ.പിക്കെതിരെ നടപടിയെടുക്കുന്നതില്‍ കമ്മീഷന്റെ മെല്ലപ്പോക്ക് സംശയകരമാണ്. ജാതിയും മതവും പറഞ്ഞു വോട്ട് പിടിക്കരുതെന്ന നിബന്ധനക്ക് പുല്ലുവിലയാണ് ബി.ജെ.പി നേതാക്കള്‍ നല്‍കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും ഉള്‍പ്പെടെ കേരളത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥികള്‍ വരെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങള്‍ക്ക് ഒരു വിലയും നല്‍കുന്നില്ലെന്നും കൃത്യമായ നടപടികളെടുത്ത് കമ്മീഷന്റെ വിശ്വാസ്യതക്ക് കോട്ടം സംഭവിക്കാതെ നോക്കേണ്ടത് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരുടെ ചുമതലയാണെന്നും ഷമാ മുഹമ്മദ് പറഞ്ഞു.

അഴിമതിയില്‍ മുങ്ങിക്കുളിച്ച ഒരു സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. അമിത് ഷായുടെ മകന്‍ 50000 രൂപ മുതല്‍ മുടക്കില്‍ തുടങ്ങിയ കമ്പനി കേവലം മാസങ്ങള്‍ കൊണ്ടാണ് കോടിക്കണക്കിന് രൂപയുടെ ലാഭം ഉണ്ടാക്കിയത്. എവിടുന്നാണ്് ഇത്രയും കുറഞ്ഞ കാലയളവില്‍ ഈ ലഭം എന്ന ചോദ്യത്തിന് മറുപടിയില്ല, പിന്നീട് ഈ കമ്പനി അടച്ചുപൂട്ടുകയും ചെയ്തു. രാജ്യസുക്ഷയുടെ പേരില്‍ നിരന്തരം ശബ്ദമുണ്ടാക്കികൊണ്ടിരിക്കുന്ന ബി.ജെ.പി രാജ്യത്തിന്റെ സുരക്ഷ ഏല്‍പ്പിച്ചിരിക്കുന്നത് അജിദ് ദോവലിന്റെ കൈയ്യിലാണെന്നും ഇദ്ദേഹത്തിന്റെ മകനും പാകിസ്തനി വ്യവസായി സുഹൃത്തും തമ്മിലുള്ള വ്യാപാര ബന്ധം ബി.ജെ.പി നേതാക്കള്‍ കാണാതെ പോകുകയാണെന്നും ഷമാ മുഹമ്മദ് കുറ്റപ്പെടുത്തി.

കോണ്‍ഗ്രസ് ഇക്കാലമത്രയും നലല്‍കിയ പ്രധാന വാഗ്ദാനങ്ങളെല്ലാം നടപ്പിലാക്കിയിട്ടുണ്ട്. മന്‍ രേഖ, ഭക്ഷ്യ സുരക്ഷ, കടം എഴുതിതള്ളല്‍, തൊഴിലുറപ്പ് തുടങ്ങി നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയും. ഇവ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ തങ്ങള്‍ പ്രഖ്യാപനം നടത്തിയപ്പോഴെല്ലാം ബി.ജെ.പി ചോദിച്ചത് എവിടെനിന്നാണ് ഇത്രയും വലിയ പദ്ധതികള്‍ക്ക് പണം എന്നാണ്. എന്നാല്‍ എല്ലാ പദ്ധതികളും കോണ്‍ഗ്രസ് വിജയകരമായി നടപ്പിലാക്കി. മധ്യ പ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലും അധികാരത്തിലേറി ദിവസം കൊണ്ടാണ് കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളിയത്. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ഇപ്പോള്‍ പ്രകടന പത്രികയില്‍ പ്രഖ്യാപിച്ച ന്യായ് പദ്ധതിയും കടം എഴുതിതള്ളലും ഉള്‍പ്പെടെ എല്ലാം നടപ്പിലാക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പി പാവപ്പെട്ടവര്‍ക്ക് നിരവധി മോഹന വാഗ്ദാനങ്ങള്‍ നല്‍കിയാണ് 2004ല്‍ അധികാരത്തിലേറിയത്. ഏതെങ്കിലും ഒരു പദ്ധതി വിജയകരമായി നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടോ, എന്നാല്‍ കോര്‍പറേറ്റുകള്‍ക്ക് കോടിക്കണക്കിന് രൂപയുടെ സഹായങ്ങളാണ് മോദി സര്‍ക്കാര്‍ നല്‍കിയത്. വിദേശ ബാങ്കുകളിലെ കള്ളപ്പണം പിടിച്ചെടുത്ത് ഒരോ ഇന്ത്യന്‍ പൗരന്റെയും ബാങ്ക് അക്കൗണ്ടില്‍ 15 ലക്ഷം എത്തിക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ നീരവ് മോദിയും വിജയ് മല്യയും മോഹുല്‍ ചോംസ്‌കിയുമെല്ലാം കോടിക്കണക്കിന് വരുന്ന നമ്മുടെ നികുതിപ്പണവുമായി നരേന്ദ്ര മോദിയുടെ സഹായത്തില്‍ നാടുകടക്കുകയാണ് ചെയ്തത്.

റഫേല്‍ കരാറില്‍ വലിയ അഴിമതിയുടെയും സുരക്ഷാ വീഴ്ചകളുടെയും കഥകളാണ് ദിനം പ്രതി വന്നുകൊണ്ടരിക്കുന്നത്. നോട്ടു നിരോധിക്കുമ്പോള്‍ ഭീകരവാദം തടയാന്‍ എന്ന പേരിലായിരുന്നു നടപ്പിലാക്കിയത്. എന്നാല്‍ നോട്ടു നിരോധനത്തിന് ശേഷവും ഭീകര പ്രവര്‍ത്തനവും തീവ്രവാദവും വര്‍ധിച്ചുവരുകയാണ് ചെയ്തത്. നൂറുകണക്കിന് സൈനികരാണ് അതിര്‍ത്തിയില്‍ കൊല്ലപ്പെട്ടത്. പുല്‍വാമയില്‍ തങ്ങളെ എയര്‍ലിഫ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട സിആര്‍പിഎഫ് ജവാന്‍മാരെ റോഡ് വഴി കൊണ്ടുപോയി കുരുതിക്കു കൊടുത്തതിലുണ്ടായ സുരക്ഷാ വീഴ്ചയില്‍ ഒരന്വേഷണവും ഇല്ല, രാജ്യത്തിന്റെ സുരക്ഷക്ക് മോദി സര്‍ക്കാര്‍ ഏല്‍പ്പിച്ച ആഘാതമാണ് ഇതെല്ലാം കാണിക്കുന്നതെന്നും രാഹുല്‍ ഗാന്ധിയെ അധികാരത്തിലേറ്റിയാല്‍ ആരെയും അറിയിക്കാതെ അര്‍ധരാത്രി പാകിസ്താനില്‍ പോയി ബിരിയാണി കഴിച്ചുവരുന്ന ഒരു പ്രധാനമന്ത്രിയെ നിങ്ങള്‍ക്ക് കാണേണ്ടി വരില്ലെന്നും പട്ടാപ്പകല്‍ ഏവരെയും അറിയിച്ചുകൊണ്ടായിരിക്കും രാഹുലിന്റെ യാത്രകളെന്നും ഷമാ മുഹമ്മദ് പറഞ്ഞു. ബി.ജെ.പിയേതാണ്, മാക്‌സിസ്റ്റ് ഏതാണ് എന്ന് തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയാണ് ഇപ്പോള്‍ കേരളത്തിലേതെന്നും കോണ്‍ഗ്രസിനും യുഡി.എഫിനും എതിരെ ഇവരുടെ ശബ്ദം ഒരേ രീതിയിലാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നതെന്നും കെപിസിസി വാക്താവ് അഡ്വ. ബിആര്‍എം ഷഫീര്‍ പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട്് സമീര്‍ ഏറാമല,ജനറല്‍ സെക്രട്ടറി മനോജ് കൂടല്‍, പ്രോഗ്രാം കമിറ്റി കണ്‍വീനര്‍അന്‍വര്‍ സാദത്ത്, എന്നിവരും പങ്കെടുത്തു.

ഷഫീക്ക്അറക്കല്‍

Ads by Google
Wednesday 17 Apr 2019 10.28 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW