Friday, June 21, 2019 Last Updated 20 Min 7 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Apr 2019 10.25 AM

ഖത്തര്‍ഇൻകാസ് – ഒ.ഐ.സി.സി എറണാംകുളം ജില്ലാ തെരഞ്ഞെടുപ്പ് കൺവെൻഷന്‍നടത്തി

uploads/news/2019/04/302180/Gulf170419d.jpg

ദോഹ: കോണ്‍ഗ്രസ്സിന് രാജ്യതാല്പര്യമാണ് മുഖ്യം.ജനാധിപത്യത്തില്‍ ഒളിച്ചുകടത്തുന്ന ഫഷിസത്തിനെതിരെയുള്ള ജാഗ്രതയാണ് ഈ തെരഞ്ഞെടുപ്പില്‍വേണ്ടതെന്ന് യൂത്ത് കോൺഗ്രസ് വയനാട് പാർലമെന്റ് മണ്ഡലം വൈസ് പ്രസിഡണ്ട് ഹാരിസ് ബാബു ചാലിയാർ.

ഇന്ത്യയുടെ വളർച്ചയിൽ നിർണായക പങ്കു വഹിച്ച കോൺഗ്രെസ്സിനെ രാജ്യ സ്നേഹം പഠിപ്പിക്കാൻ ആർ എസ്സ് എസ്സ് വളർന്നിട്ടില്ല ഇന്‍കാസ് ഖത്തര്‍ ഒ ഐ സി സിഎറണാകുളം ജില്ലാകമിറ്റി സംഘടിപിച്ച തെരഞ്ഞെടുപ്പ് കണവന്‍ഷനില്‍ സംസാരിക്കുകയായിരുന്നു ഹാരിസ് ബാബു .ഓരോപാര്‍ട്ടിക്കുംഅവരവരുടെനിലനില്പിനെഅഭിമുഖീകരികുന്നതുകൂടിയാവുകയാണ്ഈ തെരഞ്ഞെടുപ്. സിപിഎമ്മിന് അവരുടെ ദേശീയ പാർട്ടി എന്ന അംഗീകാരം നഷ്ടപ്പെടുമോ എന്നതാണ് പ്രശ്നം .

അമിത്‌ഷാക്കും നരേന്ദ്ര മോദിക്കും അവർ തുടങ്ങിവെച്ച വെച്ച ഹിന്ദുത്വരാഷ്ട്രീയത്തിൻറെ വർഗീയ രാഷ്ട്രീയത്തിന്റെ നിലനില്പാണ് പ്രശ്നം മത്സരിക്കുന്ന മറ്റു പ്രാദേശീക രാഷ്ട്രീയ കക്ഷികളെ സംബന്ധിച്ചും അവരവരുടെ പ്രശ്നങ്ങളാണ് .എന്നാൽ കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം രാജ്യത്തിൻറെ നിലനില്പിന്റെ പ്രശ്നമാണെന്ന് അദ്ദേഹം പറഞ്ഞു.

പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട എല്ലാ മനസ്സിലും മനുഷ്യനെ തിരിച്ചറിഞ്ഞ സമയമായിരുന്നുപ്രളയ കാലം . ബി ജെ പി യുടെ പ്രസക്തിതന്നെ നഷ്ടപ്പെട്ട കാലവുമായിരുന്നു അത് . മനുഷ്യനെ വേർതിരിക്കുന്ന ശബരിമല വിഷയമാണ് നഷ്ടപ്പെട്ടുപോയ ബി ജെ പി ക്ക്നഷ്ടപെട്ടുപോയ ശബ്ദംവീണ്ടെടുക്കാന്‍ കഴിഞ്ഞത് അതിനു സഹായകരമായത് പിണറായി സര്‍ക്കാരിന്റെ നിലപാടുകളാണെന്നുകേരളത്തിലെ മതേതരസമൂഹംതിരിച്ചറിഞ്ഞുകഴിഞ്ഞു..

uploads/news/2019/04/302180/Gulf170419d1.jpg

കേരളം കണ്ട ഏറ്റവും വലിയ വർഗീയ വാദിയാണ് വെള്ളാപ്പള്ളി നടേശൻ ബി ജെപി യെയും സി പി എമ്മിനെയും ബന്ധിപ്പിക്കുന്നതിനുള്ള പാലമാണ് വെള്ളാപ്പള്ളി എന്നും അദ്ദേഹം ആരോപിച്ചു. ഗാന്ധിജിയുടെ നെഞ്ചിലേക്ക് വെടിവെച്ച ഗോഡ്‌സെയുടെ അനുയായികൾ ഇന്ത്യയുടെ സകല സ്ഥാനങ്ങളിലും അവരോധിക്കപെട്ടതായി അദ്ദേഹം ചൂണ്ടിക്കാട്ടി .

ഇന്ത്യന്‍ കള്‍ച്ചറല്‍സെന്‍റെര്‍ അശോകഹളില്‍ ചേര്‍ന്ന കൺവെൻഷനിൽ ജില്ലാ പ്രസിഡന്റ് കെ വി ബോബൻ അധ്യക്ഷത വഹിച്ചു. പാർലമെന്റ് മണ്ഡലം സ്ഥാനാർഥികളായ ബെന്നി ബഹനാൻ ,ഹൈബി ഈഡൻ എന്നിവർ ഫോണിലൂടെ വോട്ടഭ്യർത്ഥിച്ചുകൊണ്ടു സദസ്സിനോട് സംസാരിച്ചു.

കെ എം സി സി സെക്രട്ടറി കോയ കൊണ്ടോട്ടി , ഇൻകാസ് നേതാക്കളയ ഹൈദർ ചുങ്കത്തറ , ജോപ്പച്ചൻ തെക്കേക്കുറ്റ്‌ കരീം അബ്ദുല്ല , സിദ്ദിഖ് പുറയിൽ, ഡേവിഡ് ഇടശ്ശേരി, മുഹമ്മദ് അലി പൊന്നാനി ടി എച്ച്നാരായണൻ ജൂട്ടാസ് പോൾ , ഡേവിഡ് ഇടശ്ശേരി ജില്ലാ ഇൻകാസ് ഭാരവാഹികളായ ടി പി റഷീദ് കെ ബി ശിഹാബ് , റഷീദ് വാഴക്കാല അബ്ദുൽ റഹ്‌മാൻ എന്നിവർ സംസാരിച്ചു .മരണമടയുന്ന പ്രവാസികളുടെമൃതദേഹങ്ങള്‍നാട്ടിലെത്തികുന്നതിനായുള്ളസേവനങ്ങള്‍ക്ക് നേതൃത്വം നൽകുന്ന അബ്ദുസ്സലാമിനെ ചടങ്ങിൽ ആദരിച്ചു.

ഷഫീക്ക്അറക്കല്‍

Ads by Google
Wednesday 17 Apr 2019 10.25 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW