Tuesday, May 21, 2019 Last Updated 19 Min 56 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Apr 2019 09.35 AM

ഡാലസ്സ് ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ വിഷു ദർശനത്തിന് വമ്പിച്ച ജനാവലി

uploads/news/2019/04/302174/Usa170419b.jpg

ഡാലസ്സ് ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ഏപ്രിൽ 14ന് ഭഗവൽ ദർശനത്തിനും, വിഷുക്കണി ദർശിക്കുന്നതിനുമായി പുലർച്ചെ മുതൽ അനേകം ഭക്തജനങ്ങൾ എത്തിച്ചേർന്നിരുന്നു. മലയാള നാട്ടിൽ ലഭ്യമാകുന്ന എല്ലാ ഫല വർഗ്ഗങ്ങളും, കണിക്കൊന്ന പൂക്കളും അടങ്ങിയ വിഷുക്കണി ഭക്ത ജനങ്ങൾ കൺകുളിർക്കെ കണ്ടാനന്ദിച്ചു.

വിഷുക്കണി ദർശനത്തിനു ശേഷം വിഷുകൈനീട്ടവും പൂജാരിമാരിൽ നിന്നും ഭകതജനങ്ങൾക്കു ലഭിച്ചു. ചന്ദന മുഖക്കാപ്പിൽ, മന്ദഹസിച്ചു കൊണ്ട് ,സർവ്വാലങ്കാരങ്ങളോടും കൂടി വിളങ്ങി നിന്ന ശ്രീ ഗുരുവായൂരപ്പന്റെ രൂപം എല്ലാവർക്കും മംഗളം ഭവിക്കട്ടെ എന്നനുഗ്രഹിക്കുന്നതായി അനുഭവപെട്ടു.

ക്ഷേത്രത്തിലെ സ്ഥിരപൂജാരിമാരായ വിനയൻ നീലമനയേയും, പദ്മനാഭൻ ഇരിഞ്ഞാടപള്ളിയെയും സഹായിക്കാൻ, വിനയൻ തിരുമേനിയും, ബിനീഷ് തിരുമേനിയും, ദീപക് തിരുമേനിയും എത്തിച്ചേർന്നിരുന്നു. ഞായറാഴ്ച്ച്‌ ക്ഷേത്രത്തിൽ എത്തിച്ചേർന്ന എല്ലാ ഭക്തജനങ്ങൾക്കും വിഭവ സമൃദ്ധമായ സദ്യയും സംഘാടകർ ഒരുക്കിയിരുന്നു.

വിഷു ആഘോഷങ്ങളുടെ ഭാഗമായി ശനിയാഴ്ച അരങ്ങേറിയ കലാപരിപാടികളും അനേകം പേർ പങ്കുചേർന്നതായി, കേരളാ ഹിന്ദു സൊസൈറ്റി പ്രസിഡന്റ സന്തോഷ് പിള്ളയും, ട്രസ്റ്റി ചെയർ രാജേന്ദ്ര വാരിയരും അറിയിച്ച.

രവികുമാർ

Ads by Google
Wednesday 17 Apr 2019 09.35 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW