Friday, June 21, 2019 Last Updated 15 Min 9 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Apr 2019 09.28 AM

12 പെട്ടികളിലായി സൂക്ഷിച്ചിരുന്നത് അപൂര്‍വ പോണ്‍ സിനിമകള്‍ ; രണ്ടു പെട്ടികളില്‍ സെക്‌സ് ടോയ്‌സും ; എല്ലാം നശിപ്പിച്ചതിന് യുവാവ് മാതാപിതാക്കളോട് ആവശ്യപ്പെട്ടത് 80 ലക്ഷം ഡോളര്‍...!!!

uploads/news/2019/04/302173/perants.jpg

മിഷിഗണ്‍: 'പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രം' വിഭാഗത്തില്‍ പെടുന്ന അപൂര്‍വ്വ സിനിമകളുടെ ശേഖരം 12 പെട്ടികളില്‍, രണ്ടു പെട്ടികളില്‍ സെക്‌സ് ടോയ്‌സും. വീടുമാറിയപ്പോള്‍ എല്ലാം കാണാതായതിനെ തുടര്‍ന്ന് യുവാവ് മാതാപിതാക്കള്‍ക്കെതിരേ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കൊടുത്തത് 80 ലക്ഷം ഡോളര്‍. അമേരിക്കയിലെ മിഷിഗണില്‍ നടന്ന സംഭവത്തില്‍ വിവാഹമോചിതനായ യുവാവാണ് നിധി പോലെ സൂക്ഷിച്ചിരുന്ന വസ്തുക്കള്‍ നഷ്ടമായതിന് പരാതിയുമായി എത്തിയത്.

വിവാഹമോചിതനായതിനെ തുടര്‍ന്ന് മൂന്നു വര്‍ഷം മുമ്പാണ് സ്വന്തം മാതാപിതാക്കളോടൊപ്പം താമസിക്കാന്‍ യുവാവ് മിഷിഗണിലെ വീട്ടിലെത്തുന്നത്. എന്നാല്‍ ഒരു വര്‍ഷം തികയും മുമ്പേ ഇയാള്‍ ഇന്‍ഡ്യാനയിലെ വീട്ടിലേക്ക് മാറി. മാതാപിതാക്കള്‍ ഇയാളുടെ വസ്തുവകകളെല്ലാം പിന്നീട് പുതിയ വിലാസത്തിലേക്ക് തപാല്‍മാര്‍ഗ്ഗം അയച്ചു കൊടുക്കുകയും ചെയ്തു. എന്നാല്‍ കിട്ടിയ വസ്തുക്കള്‍ക്കിടയില്‍ തന്റെ സിനിമാശേഖരവും സെക്‌സ് ടോയ്‌സുകളും കണാനില്ലെന്ന് മനസ്സിലാക്കിയ യുവാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

മാതാപിതാക്കള്‍ക്കെതിരേ കേസെടുത്ത പോലീസ് നടത്തി അന്വേഷണത്തില്‍ പെട്ടികള്‍ മകന്‍ നന്നാവട്ടെ എന്നു കരുതി മനപ്പൂര്‍വ്വം അയച്ചു കൊടുക്കാതെ ഇരുന്നതാണെന്നും അവ നശിപ്പിച്ചു കളഞ്ഞതായും മാതാപിതാക്കള്‍ പറഞ്ഞു. ഈ വിവരം അറിഞ്ഞതോടെയാണ് യുവാവ് മാതാപിതാക്കള്‍ക്കെതിരേ പരാതി നല്‍കിയത്. ഇനിയൊരിക്കലും ശേഖരിക്കാന്‍ സാധിക്കാത്ത തരത്തിലുള്ള അപൂര്‍വമായ പോണ്‍ സിനിമകളാണ് താന്‍ 12 പെട്ടികളിലായി സൂക്ഷിച്ചിരുന്നത് എന്നാണ് മകന്റെ വാദം. നഷ്ടമായ പോണ്‍ സിനിമകളുടെ ശേഖരത്തിന് മാത്രം 28,940.72 ഡോളറാണ് വില മതിച്ചിരിക്കുന്നത്. നഷ്ടപരിഹാരമായി ഇതിന്റെ മൂന്നിരട്ടി തുക (ഏതാണ്ട് 86.822.16 ഡോളര്‍ ) നല്‍കണമെന്നുമാണ് ആവശ്യം. എന്തുവന്നാലും മാതാപിതാക്കള്‍ക്കെതിരേ നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് യുവാവിന്റെ തീരുമാനം.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW