Thursday, May 23, 2019 Last Updated 29 Min 7 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Apr 2019 09.00 AM

“മണൽക്കാറ്റ് പറഞ്ഞത്” പുസ്തകം പ്രകാശനം ചെയ്തു

uploads/news/2019/04/302168/Gulf170419b.jpg

ദോഹ: സുബൈർ വെള്ളിയോടിന്റ ആദ്യ പുസ്തകം "മണൽക്കാറ്റ് പറഞ്ഞത്" ഖത്തറിൽ പ്രകാശനം ചെയ്തു. ദോഹ എഫ് സി സി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എസ് എ എം ബഷീർ കെ മുഹമ്മദ് ഈസ്സക്ക ക്ക് നൽകി പ്രകാശനകർമ്മം നിർവഹിച്ചു

ഓർമ്മകളിൽ നിറഞ്ഞു നിൽക്കുന്ന, ഒരു വ്യാഴവട്ടക്കാലത്തെ പ്രവാസജീവിത നേർക്കാഴ്ചകളാണ് മണൽകാറ്റ്‌ പറഞ്ഞത്. ലിപി പബ്ലിക്കേഷൻസാണ് പ്രസാധകര്‍.ചടങ്ങില്‍സാദത്ത് സാഗ അദ്ധ്യക്ഷത വഹിച്ചു. ജാഫർ തയ്യിൽ പരിപാടി ഉത്ഘാടനം ചെയ്തു. സുബൈർ കെ കെ പുസ്തക പരിചയം നടത്തി . ഫൈസൽ കേളോത്ത്, സി പി സി ആലിക്കുട്ടി , ഷമ്മാസ് കളത്തിൽ , എൻ പി ഇക്ബാൽ , ജാഫർ എ കെ , ഷംസുദീൻ എം .പി,റഹൂഫ് വെള്ളിയോട്, സാദിഖ് കായക്കൊടി , അഹമദ് പി വി , എന്നിവർ സംസാരിച്ചു. അജ്മൽ കെ കെ സ്വാഗതവും

സജീർ വെള്ളിയോട് നന്ദിയും പറഞ്ഞു. പ്രവാസ ജീവിതത്തിൽ നാല്പത് വർഷത്തിലേക്ക് കടക്കുന്ന അഹമദ് കാടങ്കി യെ ഉപഹാരം നൽകി ആദരിച്ചു. മുജീബ് ഇ യുടെ നേതൃത്തതിൽ സംഗീത പരിപാടിയുംഅരങ്ങേറി. ഇസ്മയിൽ എം കെ , ബഷീർ എം കെ , മഹറൂഫ് വി കെ , ഫിറോസ് കെ, എന്നിവർ പരിപാടികൾ നിയ്രന്തിച്ചു.

ഷഫീക്ക്അറക്കല്‍

Ads by Google
Wednesday 17 Apr 2019 09.00 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW