Thursday, July 18, 2019 Last Updated 30 Min 52 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Apr 2019 08.59 AM

ഖത്തർ വയനാട് ലോക്സഭാ മണ്ഡലം യു ഡി എഫ് കണ്‍വന്‍ഷന്‍

uploads/news/2019/04/302167/Gulf170419a.jpg

ദോഹ:കേന്ദ്ര–സംസ്ഥാന സർക്കാറുകളുടെ ഫാസിസ്റ്റ് അക്രമ രാഷ്ട്രീയത്തിനെതിരെയുള്ളവിധിയെഴുത്തായിരിക്കുംപതിനേഴാമത് ലോക്സഭാ തെരെഞ്ഞെടുപ്പിൽ നടക്കുകയെന്ന് യൂത്ത് കോണ്ഗ്രസ്സ് വയനാട് പാർലമെന്‍റെ് മണ്ഡലം വൈസ് പ്രസിഡണ്ട് ഹാരിസ് ബാബു ചാലിയാർ. യു.പി.എയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി രാഹുൽ ഗാന്ധിയുടെ തെരെഞ്ഞടുപ്പ് പ്രചരണാർത്ഥം ഖത്തർ വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് കമ്മിറ്റി സംഘടിപ്പിച്ച പൊതു കൺവെൻഷനിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ധേഹം.

തുമാമ കെഎംസിസി ഹാളിൽ നടന്ന കൺവെൻഷൻ കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി അസീസ് നരുക്കുനി ഉദ്ഘാടനം ചെയ്തു. യുഡിഎഫ് വയനാട് ലോക്സഭാ മണ്ഡലം കമ്മിറ്റി ചെയർമാൻ പികെ മുസ്തഫ ഹാജി വണ്ടൂറിന്‍റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മുസ്ലീം ലീഗ് ദേശീയ നിർവാഹക സമിതി അംഗം ഷാഫി ചാലിയം, ഒഐസിസി ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി സിദ്ധീക്ക് പുറായിൽ, ഗ്ലോബൽ കമ്മിറ്റി അംഗം കരീം അബ്ദുല്ല, കെഎംസിസി മലപ്പുറം ജില്ല പ്രസിഡണ്ട് കെ മുഹമ്മദ് ഈസ, ബഷീർ ഖാൻ, ഇസ്മാഈൽ വയനാട്, റഈസ് വയനാട്, ഇല്ല്യാസ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. യുഡിഎഫ് വയനാട് ലോക്സഭാ മണ്ഡലം കമ്മിറ്റി ജനറൽ കൺവീനർ ഹൈദർ ചുങ്കത്തറ സ്വാഗതവും ട്രഷറർ അശ്റഫ് പൂന്തോടൻ നന്ദിയും പറഞ്ഞു.

ഷഫീക്ക്അറക്കല്‍

Ads by Google
Wednesday 17 Apr 2019 08.59 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW