Tuesday, May 21, 2019 Last Updated 4 Min 19 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Apr 2019 08.51 AM

‘അങ്ങനെ ഇട്ടിമാണിയില്‍ ഒരു റോള്‍ കിട്ടി’; വീണ്ടും സെല്‍ഫ് ട്രോളുമായി അജു വര്‍ഗ്ഗീസ്

uploads/news/2019/04/302166/aju-varghese.jpg

താരങ്ങള്‍ക്കിടയിലെ ട്രോളനും ട്രോളര്‍മാര്‍ക്കിടയിലെ താരവുമാണ് അജു വര്‍ഗീസ്. സ്വന്തം പേരില്‍ പുറത്തുവരുന്ന ട്രോളുകള്‍ സ്വന്തം പേജില്‍ പങ്കു വയ്ക്കാറുള്ള താരം ഇടക്ക് ഇത്തരത്തില്‍ ഒന്ന് നിര്‍മ്മിക്കാറുമുണ്ട്. ഇത്തരത്തില്‍ താരത്തിന്റെ ഒരു സെല്‍ഫ് ട്രോളാണ് ഇപ്പോള്‍ ചിരിപടര്‍ത്തിയിരിക്കുന്നത്.

ആശിര്‍വാദ് സിനിമാസിന്റെ മോഹന്‍ലാല്‍ ചിത്രമായ ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന എന്ന ചിത്രത്തില്‍ അവസരം കിട്ടിയത് ഒരു ട്രോള്‍ ആക്കി ഇട്ടിരിക്കുകയാണ് താരം. നിര്‍മ്മാതാവിന്റെ അരികില്‍ ചാന്‍സ് ചോദിച്ചു ചെല്ലുന്നതും അങ്ങിനെ അദ്ദേഹം സമ്മതിക്കുന്നതുമാണ് അജുവിന്റെ ട്രോള്‍. അങ്ങിനെ ഇട്ടിമാണിയില്‍ ഒരു റോള്‍ കിട്ടിയെന്ന അടിക്കുറിപ്പോടെയാണ് ട്രോള്‍ പങ്കുവച്ചിരിക്കുന്നത്.

സിംഗപ്പൂരില്‍ ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് നവാഗതരായ ജിബി-ജോജു ടീമാണ്.

Ads by Google
Wednesday 17 Apr 2019 08.51 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW