Monday, April 22, 2019 Last Updated 57 Min 30 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Apr 2019 08.30 AM

ചായ ചൂടാക്കി നല്‍കാത്തതിന് തീകൊളുത്തി കൊല്ലാന്‍ ശ്രമം ; അപകടത്തില്‍ ഗുരുതരാവസ്‌ഥയിലായപ്പോള്‍ കൂലിപ്പണി ചെയ്‌ത്‌ ജീവിതത്തിലേക്ക്‌ തിരിച്ചു കൊണ്ടുവന്ന അമ്മയോട് ലഹരിക്കടിമപ്പെട്ട മകന്‍ ചെയ്തത്

uploads/news/2019/04/302163/son.jpg

ഇരിങ്ങാലക്കുട: ചായ ചൂടാക്കി നല്‍കാത്തതിന് വിഷുദിനത്തില്‍ അമ്മയെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച മകന്‍ അറസ്‌റ്റില്‍. വെസ്‌റ്റ്‌ കോമ്പാറ കൈപ്പിള്ളി വീട്ടില്‍ ലീല(53)യെയാണ്‌ മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തിയത്‌. സംഭവത്തില്‍ മകന്‍ വിഷ്‌ണു (24)വിനെ പോലീസ്‌ അറസ്‌റ്റുചെയ്‌തു.

തിങ്കളാഴ്‌ച ഉച്ചയ്‌ക്ക്‌ 11നാണ്‌ നാടിനെ ഞെട്ടിച്ച കൊലപാതക ശ്രമം നടന്നത്‌. ചായ ചൂടാക്കി നല്‍കാത്തതിനാലാണ്‌ അമ്മയെ മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചതെന്ന്‌ പ്രതി പോലീസിനോട്‌ പറഞ്ഞു. ഗുരുതരമായി പൊള്ളലേറ്റ ലീലയെ തൃശൂര്‍ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്പതുശതമാനത്തിലധികം പൊള്ളലേറ്റ ലീലയുടെ നില ഗുരുതരമാണ്‌.

ചെറുപ്പത്തിലെ അച്‌ഛന്‍ നഷ്‌ടപ്പെട്ട വിഷ്‌ണു ലഹരിക്കടിമപ്പെട്ട്‌ പതിവായി അമ്മയെ ഉപദ്രവിക്കാറുണ്ടെന്ന്‌ നാട്ടുകാര്‍ പറയുന്നു. ആറുമാസം മുന്‍പ്‌ അപകടത്തില്‍ ഗുരുതരാവസ്‌ഥയിലായ വിഷ്‌ണുവിനെ ലീലയാണ്‌ കൂലിപ്പണി ചെയ്‌ത്‌ ജീവിതത്തിലേക്ക്‌ തിരിച്ചു കൊണ്ടുവന്നത്‌. അപകടത്തില്‍ വിഷ്‌ണുവിന്റെ ഒരു കണ്ണിന്റെ കാഴ്‌ച നഷ്‌ടപ്പെട്ടിട്ടുണ്ട്‌. പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു.

Ads by Google
Wednesday 17 Apr 2019 08.30 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW