Wednesday, April 24, 2019 Last Updated 8 Min 52 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Apr 2019 08.21 AM

കുട്ടിയുടെ നില അതീവ ഗുരുതരം; ഇന്ന് വൈകിട്ട് ശസ്ത്രക്രിയ തീരുമാനിക്കും

uploads/news/2019/04/302161/infant.jpg

കൊച്ചി: മംഗലാപുരത്ത് നിന്നും കൊച്ചി അമൃത ആശുപത്രിയില്‍ എത്തിച്ച 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ നില അതീവ ഗുരുതരമായി തന്നെ തുടരുന്നു. നവഝാത ശിശു ഇപ്പോളും ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണ്.

കുഞ്ഞിന്റെ ഹൃദയവാല്‍വിന്റെ ഗുരുതര തകരാറാണ് പ്രധാന വെല്ലുവിളി. അതിനാല്‍ കുട്ടിയുടെ ശരീരത്തെ എത്രയും പെട്ടെന്ന് ശസ്ത്രക്രിയയ്ക്ക് സജ്ജമാക്കാനാണ് ഡോക്ടര്‍മാര്‍ ശ്രമിക്കുന്നത്. വൃക്ക, കരള്‍, തലച്ചോറ് എന്നിവയുടെ പ്രവര്‍ത്തനം സാധാരണനിലയിലാക്കുകയും അണുബാധയില്ലെന്നു ഉറപ്പുവരുത്തുകയും ചെയ്ത ശേഷമാകും ശസ്ത്രക്രിയ. ഇന്ന് വൈകിട്ട് 4.30ഓടെ ശസ്ത്രക്രിയയുടെ കാര്യത്തില്‍ തീരുമാനിക്കുമെന്നാണ് റിപ്പോര്‍ട്ട്.

മംഗലാപുരത്തുനിന്നും കുഞ്ഞിനെ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് കൊണ്ടുപോകാനായിരുന്നു തീരുമാനം. എന്നാല്‍, സംഭവം വാര്‍ത്തയായതിനെത്തുടര്‍ന്ന് ആരോഗ്യമന്ത്രി ഇടപെട്ടാണ് കൊച്ചി അമൃതാ ആശുപത്രിയിലേക്ക് എത്തിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ ഹൃദ്യം പദ്ധതിക്ക് കീഴിലാണ് കുട്ടിയുടെ ചികിത്സ നടക്കുക. അഞ്ചര മണിക്കൂറുകൊണ്ട് മംഗലാപുരത്ത് നിന്നും 400 കിലോമീറ്റര്‍ പിന്നിട്ട്ാണ് അമൃതയിലെത്തിയത്.

Ads by Google
Wednesday 17 Apr 2019 08.21 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW