Monday, April 22, 2019 Last Updated 36 Min 45 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Apr 2019 08.03 AM

'ഹസന്‍ നീയാണ് എന്റെ ഹീറോ... നിങ്ങളൊരു സാധാരണ മനുഷ്യനല്ല ഒരു മാലാഖയാണ്..ബിഗ് സല്ല്യൂട്ട്'; ഉള്ളില്‍തട്ടി നിവിന്‍ പോളിയുടെ വാക്കുകള്‍

face book post

''ഹസന്‍ നീയാണ് എന്റെ ഹീറോ. നിങ്ങളൊരു സാധാരണ മനുഷ്യനല്ല ഒരു മാലാഖയാണ്. നിങ്ങളുടെ മനുഷ്യത്വം നിറഞ്ഞ പ്രവൃത്തി എന്നും ഓര്‍മ്മയിലുണ്ടാകും. സഹോദരന് ബിഗ് സല്ല്യൂട്ട്''- ഹൃദയത്തിന് തകരാറുള്ള കുഞ്ഞിനെയുമായി കാതങ്ങള്‍ താണ്ടി കൊച്ചിയിലെത്തിയ ഡ്രൈവറെ കുറിച്ചി നിവിന്‍ പോളി കുറിച്ചതാണിത്. 400 കിലോമീറ്റര്‍ വേഗതയില്‍ പിഞ്ചുകുഞ്ഞുമായി മംഗലാപുരത്ത് നിന്നും കൊച്ചിവരെ പാഞ്ഞെത്തിയ ഉദുമ സ്വദേശി ഹസനാണ് സോഷ്യല്‍ മീഡിയകളിലെ താരം.

അഞ്ചരമണിക്കൂര്‍കൊണ്ട് 400 കിലോമീറ്റര്‍ പിന്നിട്ട് കൃത്യം നാലരയ്ക്ക് കുഞ്ഞുമായി ആംബുലന്‍സ് അമൃത ആശുപത്രിയിലെത്തി. ഒരുനാട് മുഴുവന്‍ സേവനസന്നദ്ധരായപ്പോള്‍ വഴിയോര്‍ത്തില്ലെന്ന് ആംബുലന്‍സ് ഡ്രൈവര്‍ ഉദുമ സ്വദേശി ഹസന്‍ പറഞ്ഞു. കാസര്‍കോട് സ്വദേശികളായ സാനിയ-മിത്താഹ് ദമ്പതികളുടെ കുഞ്ഞിനായി കേരള ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീമാണ് ആംബുലന്‍സ് മിഷന്‍ ഒരുക്കിയത്. 15 മണിക്കൂര്‍ വേണ്ട മംഗളൂരു തിരുവനന്തപുരം യാത്ര പരമാവധി വേഗമാക്കി കുട്ടിയെ ശ്രീചിത്ര ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു ലക്ഷ്യം.

എന്നാല്‍ പിന്നീട് ആരോഗ്യമന്ത്രി അമൃത ആശുപത്രിയിലെ ഡോക്ടര്‍മാരുമായി സംസാരിച്ചശേഷം അമൃതയിലേക്ക് ആംബുലന്‍സ് തിരിക്കുകയായിരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW