Friday, June 28, 2019 Last Updated 5 Min 34 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Apr 2019 07.33 AM

'ആംബുലന്‍സിന് കേരളം വഴിയൊരുക്കിയതും സര്‍ക്കാര്‍ സൗജന്യ ചികിത്സ പ്രഖ്യാപിച്ചതും ജിഹാദിയുടെ വിത്തായതിനാല്‍'; കേരളം ഒരേ മനസ്സാല്‍ പ്രാര്‍ത്ഥിച്ച കുഞ്ഞോമനയ്‌ക്കെതിരെ വിഷം തുപ്പി ഹിന്ദു രാഷ്ട്ര പ്രവര്‍ത്തകന്‍

 facebook post

കൊച്ചി: കേരളം ഒരേ മനസോടെ പ്രാര്‍ത്ഥിച്ചത് ആ കുഞ്ഞുമായി മംഗലാപുരത്ത് നിന്നും ആംബുലന്‍ സുരക്ഷിതമായി കൃത്യസമയത്ത് കൊച്ചി അമൃത ആശുപത്രിയില്‍ എത്തണമെന്നായിരുന്നു. ഹൃദയത്തിന് തകരാറുള്ള കുഞ്ഞുമായി എത്തിയ ആംബുലന്‍സിന് കേരളം ഒന്നിച്ച് നിന്ന് വഴിയൊരുക്കി. മറ്റൊന്നും ആരും കാര്യമാക്കിയില്ല. കുഞ്ഞിന്റെ ജീവന് ഒരാപത്തും സംഭവിക്കരുതെന്ന ഒരേ ഒരു ലക്ഷ്യവും പ്രാര്‍ത്ഥനയും മാത്രമായിരുന്നു മലയാളികളുടെ മനസില്‍. സോഷ്യല്‍ മീഡിയകളും മാധ്യമങ്ങളും ആ പിഞ്ചോമനയ്ക്ക് ഒപ്പമായിരുന്നു.

ആശുപത്രിയില്‍ എത്തിച്ചിട്ടും ആ പിഞ്ചുകുഞ്ഞിനായുള്ള പ്രാര്‍ത്ഥനയിലാണ് ഏവരും. എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെ ആ കുഞ്ഞിനെ അധിക്ഷേപിച്ചും വര്‍ഗീയ വിഷം ചീറ്റിയുമുള്ള ഒരു കുറിപ്പ് കണ്ട് മലയാളികള്‍ ഞെട്ടി. ആംബുലന്‍സിലുള്ളത് ജിഹാദിയുടെ വിത്താണെന്ന് വരെ ബിനില്‍ സോമസുന്ദരം എന്നയാള്‍ കുറിച്ചു. സോഷ്യല്‍ മീഡിയകളില്‍ വന്‍ ചര്‍ച്ചയായിരിക്കുകയാണ് പോസ്റ്റ്. നിരവധി പേര്‍ പോസ്റ്റിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

'കെഎല്‍ 60 ജെ 7739 എന്ന ആംബുലന്‍സിനായ് കേരളമാകെ തടസ്സമില്ലാതെ ഗതാഗതം ഒരുക്കണം. കാരണം അതില്‍ വരുന്ന രോഗി 'സാനിയ-മിത്താഹ്' ദമ്പതികളുടേതാണ്. ചികിത്സ സര്‍ക്കാര്‍ സൗജന്യമാക്കും കാരണം ന്യൂനപക്ഷ (ജിഹാദിയുടെ ) വിത്താണ്!'- എന്നാണ് ഇയാള്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

 facebook post

പോസ്റ്റ് വിവാദമായതോടെ ഇയാള്‍ ഇത് ഡിലീറ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ട്വിറ്ററിലും ഇതേ പോലെ തന്നെ പോസ്റ്റ് ചെയ്തിരുന്നു. അത് പിന്‍വലിക്കാന്‍ വൈകിയതും രോക്ഷത്തിനിടയാക്കി.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW