Tuesday, July 02, 2019 Last Updated 0 Min 32 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Apr 2019 02.14 AM

പി.ജി മെഡിക്കല്‍: 25 വരെ പ്രവേശനം റദ്ദാക്കാം

uploads/news/2019/04/302154/v3.jpg

തിരുവനന്തപുരം: സംസ്‌ഥാനത്തെ മെഡിക്കല്‍ പി.ജി പ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്ട്‌മെന്റിനെ തുടര്‍ന്ന്‌ കോളജുകളില്‍ പ്രവേശനം നേടിയിട്ടുള്ള വിദ്യാര്‍ഥികള്‍ക്ക്‌ ഓള്‍ ഇന്ത്യാ ക്വാട്ടയില്‍ അലോട്ട്‌മെന്റ്‌ ലഭിച്ചതിനാലോ, മറ്റേതെങ്കിലും കാരണങ്ങളാലോ നേടിയപ്രവേശനം റദ്ദ്‌ ചെയ്യാന്‍ 25 വൈകിട്ട്‌ അഞ്ചുവരെ അവസരം. ഇത്തരത്തില്‍ ഒന്നാംഘട്ടത്തിലെ പ്രവേശനം റദ്ദ്‌ ചെയ്യുന്ന വിദ്യാര്‍ഥികളെ രണ്ടാംഘട്ട അലോട്ട്‌മെന്റില്‍ പരിഗണിക്കുന്നതല്ല. എന്നാല്‍ അവര്‍ ഒന്നാംഘട്ട അലോട്ട്‌മെന്റില്‍ ഒടുക്കിയ ഫീസ്‌ പ്രവേശനനടപടികള്‍ പൂര്‍ത്തിയായ ശേഷം തിരികെ നല്‍കും. കൂടാതെ ഇവര്‍ക്ക്‌ സംസ്‌ഥാനത്ത്‌ നടത്തുന്ന മോപ്പ്‌-അപ്പ്‌ കൗണ്‍സലിങ്ങില്‍ ഓള്‍ ഇന്ത്യാ ക്വാട്ടാ അലോട്ട്‌മെന്റ്‌ നിലനിര്‍ത്തുന്നില്ലെന്ന വ്യവസ്‌ഥയ്‌ക്ക്‌ വിധേയമായി പങ്കെടുക്കാം. ഓള്‍ ഇന്ത്യാ ക്വാട്ടയിലേക്കുള്ള രണ്ടാം അലോട്ട്‌മെന്റിനുശേഷം ക്വാട്ടാ അലോട്ട്‌മെന്റ്‌ നിലനിര്‍ത്തുന്ന വിദ്യാര്‍ഥികളുടെ ലിസ്‌റ്റ്‌ മെഡിക്കല്‍ കൗണ്‍സലിങ്‌ കമ്മിറ്റി (എം.സി.സി)/ഡയറക്‌ടര്‍ ജനറല്‍ ഓഫ്‌ ഹെല്‍ത്ത്‌ സര്‍വീസസ്‌ (ഡി.ജി.എച്ച്‌.എസ്‌) ലഭ്യമാക്കുന്ന പക്ഷം ഈ ലിസ്‌റ്റില്‍ ഉള്‍പ്പെടുന്ന വിദ്യാര്‍ഥികളെ സംസ്‌ഥാനത്തെ മോപ്പ്‌-അപ്പ്‌ കൗണ്‍സലിങ്ങില്‍ പങ്കെടുപ്പിക്കുന്നതല്ല. സംസ്‌ഥാനത്തെ രണ്ടാംഘട്ട അലോട്ട്‌മെന്റിന്‌ മുന്നോടിയായുള്ള ഓണ്‍ലൈന്‍ ഓപ്‌ഷന്‍ കണ്‍ഫര്‍മേഷന്‍, പുനഃക്രമീകരണം, ആവശ്യമില്ലാത്തവ റദ്ദാക്കല്‍ എന്നിവയ്‌ക്കുള്ള വെബ്‌സൈറ്റ്‌ സൗകര്യം 22 മുതല്‍ ലഭ്യമാകും.

Ads by Google
Wednesday 17 Apr 2019 02.14 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW