Monday, July 08, 2019 Last Updated 41 Min 58 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Apr 2019 02.14 AM

പ്രഫൈല്‍ പരിശോധിക്കാം

തിരുവനന്തപുരം: അടുത്ത മാസം രണ്ടിനും മൂന്നിനും കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലും മുംബൈ, ഡല്‍ഹി, ദുബായ്‌ എന്നിവിടങ്ങളിലും നടത്തുന്ന കേരള എന്‍ജിനീയറിങ്‌/ഫാര്‍മസി പ്രവേശന പരീക്ഷയ്‌ക്ക്‌ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള അഡ്‌മിറ്റ്‌ കാര്‍ഡുകള്‍ സംസ്‌ഥാന പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ്‌സൈറ്റില്‍നിന്നു ഡൗണ്‍ലോഡ്‌ ചെയ്‌തെടുക്കാം. അഡ്‌മിറ്റ്‌ കാര്‍ഡ്‌ പരീക്ഷാഹാളില്‍ പരിശോധനയ്‌ക്കു ഹാജരാക്കണം. മെഡിക്കല്‍/ആര്‍ക്കിടെക്‌ച്ചര്‍ കോഴ്‌സുകള്‍ക്കുമാത്രമായി അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക്‌ അഡ്‌മിറ്റ്‌ കാര്‍ഡ്‌ ലഭ്യമല്ല. അവര്‍ക്കു പ്ര?ഫൈല്‍ പേജ്‌ ദൃശ്യമാകുന്നതാണ്‌.
ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണവേളയില്‍ അപ്‌ലോഡ്‌ ചെയ്‌ത ഫോട്ടോഗ്രാഫ്‌, ഒപ്പ്‌ എന്നിവയില്‍ അപാകമുള്ള അപേക്ഷകരുടെയും അപേക്ഷാ ഫീസിന്റെ ബാക്കി തുക ഒടുക്കാനുള്ളവരുടെയും അഡ്‌മിറ്റ്‌ കാര്‍ഡ്‌ ലഭ്യമാക്കിയിട്ടില്ല. മറ്റുള്ളവര്‍ ന്യൂനതകളില്ലാത്ത ഫോട്ടോഗ്രാഫ്‌, ഒപ്പ്‌ എന്നിവ ഈ മാസം 25- നു വൈകിട്ട്‌ അഞ്ചിനുള്ളില്‍ അതതു ലിങ്ക്‌ വഴി അപ്‌ലോഡ്‌ ചെയ്‌തു അപാകങ്ങള്‍ പരിഹരിക്കുന്ന മുറയ്‌ക്ക്‌ അവരുടെ അഡ്‌മിറ്റ്‌ കാര്‍ഡുകള്‍ ഡൗണ്‍ലോഡ്‌ ചെയ്‌തെടുക്കുന്നതിനു സൗകര്യം ലഭിക്കും. ആക്ഷേപമുള്ളവര്‍ അതിന്റെ വിശദാംശം ഈ മാസം 25 നു വൈകിട്ട്‌ അഞ്ചിനകം പ്രവേശന പരീക്ഷാ കമ്മിഷണറുടെ കാര്യാലയം, അഞ്ചാം നില, ഹൗസിങ്‌ ബോര്‍ഡ്‌ ബില്‍ഡിങ്‌, ശാന്തിനഗര്‍, തിരുവനന്തപുരം എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ എത്തിക്കണം. ഹെല്‍പ്പ്‌ ലൈന്‍ നമ്പര്‍: 0471-2332123,2339101, 2339102, 2339103, 2339104.

Ads by Google
Wednesday 17 Apr 2019 02.14 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW