Thursday, July 04, 2019 Last Updated 39 Min 6 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Apr 2019 02.10 AM

മലയാറ്റൂരില്‍ ഗ്രീന്‍ പ്രോട്ടോകോള്‍

കാലടി: മലയാറ്റൂര്‍ കുരിശുമുടി തീര്‍ത്ഥാടനത്തിനു ഗ്രീന്‍ പ്രോട്ടോകോള്‍. താഴത്തെ പള്ളിയിലും കുരിശുമുടിയിലും പ്ലാസ്‌റ്റിക്‌ വസ്‌തുക്കള്‍ ഉപയോഗിക്കാന്‍ പാടില്ല. കുപ്പിവെള്ളം നിരോധിച്ചു. പ്ലാസ്‌റ്റിക്‌ വസ്‌തുക്കളുമാെയത്തുന്നത്‌ തടയാന്‍ പ്രത്യേക സംഘത്തെ സജ്‌ജമാക്കും. അടിവാരം മുതല്‍ കുരിശുമുടി വരെ പരിശോധന നടത്തും.
വിശുദ്ധവാരം ആരംഭിച്ചതോടെ കുരിശുമുടിയിലേക്കു തീര്‍ഥാടക പ്രവാഹമാണ്‌. പുതുഞായര്‍ തിരുനാള്‍ 25 മുതല്‍ 28 വരെയാണെങ്കിലും വിശുദ്ധവാരത്തിലാണ്‌ ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ കുരിശുമുടിയിലെത്തുന്നത്‌.
പെസഹാ ദിനമായ നാളെ താഴത്തെ പള്ളിയില്‍ രാവിലെ ആറിനു കാലുകഴുകല്‍ ശുശ്രൂഷ. വൈകിട്ട്‌ നാലിനു കാലുകഴുകല്‍ നേര്‍ച്ച ശുശ്രൂഷ. കുരിശുമുടിയില്‍ രാവിലെ ഏഴിനാണ്‌ കാലുകഴുകല്‍ ശുശ്രൂഷ.

Ads by Google
Wednesday 17 Apr 2019 02.10 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW