Tuesday, May 21, 2019 Last Updated 4 Min 43 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Apr 2019 02.10 AM

ഗുരുവായൂരില്‍ കണി കാണാന്‍ വന്‍തിരക്ക്‌

ഗുരുവായൂര്‍: ഗുരുവായൂരില്‍ കണി കാണാന്‍ വന്‍തിരക്ക്‌. പീതാംബരപ്പട്ടണിഞ്ഞ്‌ ഓടക്കുഴലുമായി പുഞ്ചിരി തൂകി നില്‍ക്കുന്ന കണ്ണനെയാണ്‌ വിഷു ദിനത്തില്‍ ഭക്‌തര്‍ കണ്ടത്‌. ഞായറാഴ്‌ച സന്ധ്യയാകുമ്പോഴേക്കും ക്ഷേത്രപരിസരം കണികാണാനെത്തിയവരെക്കൊണ്ട്‌ നിറഞ്ഞിരുന്നു. കണികാണാനെത്തിയവര്‍ക്ക്‌ ദേവസ്വം പ്രത്യേകം ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തി. പുലര്‍ച്ചെ രണ്ടരമുതല്‍ മൂന്നരവരെയായിരുന്നു കണിദര്‍ശനം. ക്ഷേത്രനാഴിക മണി രണ്ടടിച്ചതോടെ മേല്‍ശാന്തി പൊട്ടക്കുഴി കൃഷ്‌ണന്‍ നമ്പൂതിരി ഗുരുവായൂരപ്പനെ കണികണ്ടു. തുടര്‍ന്ന്‌ തീര്‍ത്ഥക്കുളത്തില്‍ കുളിച്ചെത്തി ഗുരുവായൂരപ്പനെ കണികാണിച്ചു. ഗുരുവായൂരപ്പന്റെ തങ്കത്തിടമ്പ്‌ ആലവട്ടവും വെഞ്ചാമരവുംകൊണ്ടലങ്കരിച്ച്‌ സ്വര്‍ണ സിംഹാസനത്തില്‍ വച്ചിരുന്നു. ഇതിന്‌ താഴെയായി ശാന്തിയേറ്റ കീഴ്‌ശാന്തിമാര്‍ ഓട്ടുരുളിയില്‍ കണിക്കോപ്പുകളും ഒരുക്കി. സ്വര്‍ണസിംഹാസനത്തിലെ ഗുരുവായൂരപ്പന്റെ തങ്കത്തിടമ്പും ഓട്ടുരുളിയിലെ കണിക്കോപ്പുകളും കണ്ട്‌ ഭക്‌തര്‍ മനംനിറയെ തൊഴുതു. മൂന്നരയ്‌ക്ക് കണിദര്‍ശനം അവസാനിച്ചതോടെ വാകച്ചാര്‍ത്തും അഭിഷേകവുമടക്കമുള്ള പതിവുപൂജകള്‍ ആരംഭിച്ചു. കണി ദര്‍ശനത്തിനു ശേഷവും ഗുരുവായൂരപ്പനെ ഒരുനോക്ക്‌ കണ്ട്‌ തൊഴാന്‍ ആയിരങ്ങളെത്തിക്കൊണ്ടിരുന്നു. ഭക്‌തജനത്തിരക്ക്‌ നിയന്ത്രിക്കാന്‍ പോലീസും ദേവസ്വം ജീവനക്കാരും പ്രത്യേക സംവിധാനങ്ങളാണ്‌ ഒരുക്കിയിരുന്നത്‌. ക്ഷേത്രത്തില്‍ വിഷുവിളക്ക്‌ സമ്പൂര്‍ണ നെയ്യ്‌ വിളക്കായാണ്‌ ആഘോഷിച്ചത്‌. ഗുരുവായൂര്‍ സ്വദേശി തെക്കുംമുറി ഹരിദാസിന്റെ വകയായിരുന്നു വഴിപാട്‌.

Ads by Google
Wednesday 17 Apr 2019 02.10 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW