Tuesday, July 02, 2019 Last Updated 15 Min 2 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Apr 2019 02.10 AM

ശബരിമലയില്‍ കണികണ്ട്‌ പതിനായിരങ്ങള്‍

uploads/news/2019/04/302146/re2.jpg

ശബരിമല: വിഷുപ്പുലരിയില്‍ ശബരീശനെ ദര്‍ശിക്കാന്‍ പതിനായിരങ്ങളെത്തി. മണിക്കൂറുകളോളം ക്യൂനിന്നാണ്‌ അയ്യനെ ദര്‍ശിക്കാന്‍ ഭക്‌തര്‍ക്കു കഴിഞ്ഞത്‌. രാവിലെ 11 വരെ തീര്‍ത്ഥാടകരടെ വന്‍ തിരക്ക്‌ സന്നിധാനത്ത്‌ അനുഭവപ്പെട്ടു.
വിഷുദിവസമായ 15 നു പുലര്‍ച്ചെ അഞ്ചിന്‌ തന്ത്രി കണ്‌ഠരര്‌ രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി.എന്‍. വാസുദേവന്‍ നമ്പൂതിരി ക്ഷേത്രശ്രീകോവില്‍ നടതുറന്നു നെയ്‌ വിളക്ക്‌ തെളിച്ചു. നാളികേര മുറിയിലെ തിരിതെളിച്ച്‌ ആദ്യം അയ്യപ്പസ്വാമിയെ കണികാണിച്ചു. തുടര്‍ന്ന്‌ ഭക്‌തര്‍ക്കു കണികാണാന്‍ സൗകര്യമെരുക്കി. തന്ത്രിയും മേല്‍ശാന്തിയും ഭക്‌തര്‍ക്ക്‌ വിഷുകൈ നീട്ടം നല്‍കി. പുലര്‍ച്ചെ ഏഴിനു നെയ്യഭിഷേകം ആരംഭിച്ചു. രാത്രി 11നു ഹരിവരാസനത്തോടെ നടയടച്ചു.

Ads by Google
Wednesday 17 Apr 2019 02.10 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW