Sunday, May 19, 2019 Last Updated 7 Min 14 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Apr 2019 02.04 AM

വയോധികയും മകനും മരിച്ചനിലയില്‍

uploads/news/2019/04/302138/c6.jpg

മുണ്ടക്കയം: വയോധികയെയും മകനെയും ദുരൂഹസാഹചര്യത്തില്‍ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മുരിക്കുംവയല്‍ പ്ലാക്കപ്പടി ഇളയശേരിയില്‍ പരേതനായ കുട്ടപ്പന്റെ ഭാര്യ അമ്മുക്കുട്ടി(68), ഇളയമകന്‍ മധു(38) എന്നിവരാണു മരിച്ചത്‌. അമ്മയെ കിടപ്പുമുറിയിലെ കട്ടിലിലും മകനെ അടുക്കളയില്‍ തൂങ്ങിമരിച്ച നിലയിലുമാണ്‌ കണ്ടെത്തിയത്‌. അമ്മുക്കുട്ടിയെ കഴുത്തു ഞെരിച്ച്‌ കൊലപ്പെടുത്തിയശേഷം മധു ആത്മഹത്യ ചെയ്‌തതാണെന്നാണു പോലീസിന്റ പ്രഥമികനിഗമനം.
വിഷുദിനത്തില്‍ മകള്‍ വീട്ടില്‍ എത്തിയപ്പോഴാണ്‌ ഇവരെ മരിച്ചനിലയില്‍ കണ്ടത്‌. മൃതദേഹത്തിന്‌ രണ്ടു ദിവസത്തെ പഴക്കമുണ്ട്‌.
ഒറ്റപ്പെട്ട വീടായതിനാലാണ്‌ സംഭവം പുറത്തറിയാന്‍ വൈകിയത്‌. വര്‍ഷങ്ങളായി വീട്ടില്‍ ഇവര്‍ മാത്രമായിരുന്നു താമസം. മധു അവിവാഹിതനാണ്‌. മൃതദ്ദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പോസ്‌റ്റ്‌മോര്‍ട്ടത്തിന്‌ അയച്ചു.
ഫോറന്‍സിക്‌ വിഭാഗവും വിരലടയാള വിദഗ്‌ധരും സ്‌ഥലത്തു പരിശോധന നടത്തി. കാഞ്ഞിരപ്പള്ളി സി.ഐ: ബൈജു കെ.ജോസ്‌, എസ്‌.ഐ: ജോമി, എസ്‌.ഐ: മാമ്മന്‍, എ.എസ്‌.ഐ: ഷംസുദ്ദിന്‍ തുടങ്ങിയവര്‍ മേല്‍നടപടിയെടുത്തു.

Ads by Google
Wednesday 17 Apr 2019 02.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW