Thursday, May 23, 2019 Last Updated 49 Min 20 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Apr 2019 01.58 AM

പഞ്ചാബിന്‌ ജയം

uploads/news/2019/04/302132/s1.jpg

ചണ്ഡീഗഡ്‌: രാജസ്‌ഥാന്‍ റോയല്‍സിനെതിരായ ഐ.പി.എല്‍. ക്രിക്കറ്റ്‌ മത്സരത്തില്‍ പഞ്ചാബ്‌ കിങ്‌സ് ഇലവന്‌ തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ്‌ ചെയ്‌ത കിങ്‌സ് ഇലവന്‍ ആറ്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 182 റണ്ണെടുത്തു. 183 റണ്ണിന്റെ വിജയ ലക്ഷ്യംപിന്തുടര്‍ന്ന രാജസ്‌ഥാന്‌ 20 ഓവറില്‍ ഏഴുവിക്കറ്റ്‌ നഷ്‌ടത്തില്‍ 170 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
ടോസ്‌ നേടിയ രാജസ്‌ഥാന്‍ റോയല്‍സ്‌ നായകന്‍ അജിന്‍ക്യ രഹാനെ കിങ്‌സ് ഇലവനെ ബാറ്റിങ്ങിനു വിട്ടു. ക്രിസ്‌ ഗെയ്‌ലും (22 പന്തില്‍ മൂന്ന്‌ സിക്‌സറും രണ്ട്‌ ഫോറുമടക്കം 30) ലോകേഷ്‌ രാഹുലും (47 പന്തില്‍ 57) ചേര്‍ന്നു കിങ്‌സ് ഇലവനു മികച്ച തുടക്കം നല്‍കി. ഗെയ്‌ലിനെ ജോഫ്ര ആര്‍ച്ചറിന്റെ പന്തില്‍ വിക്കറ്റ്‌ കീപ്പര്‍ സഞ്‌ജു സാംസണ്‍ പിടികൂടി. മധ്യനിരയില്‍ ഡേവിഡ്‌ മില്ലറും (27 പന്തില്‍ 40) നായകന്‍ ആര്‍. അശ്വിനും (നാല്‌ പന്തില്‍ പുറത്താകാതെ 17) മികച്ച ബാറ്റിങ്‌ പുറത്തെടുത്തു.

Ads by Google
Wednesday 17 Apr 2019 01.58 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW