Thursday, July 25, 2019 Last Updated 3 Min 0 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Apr 2019 01.58 AM

റയാലിനു കുരുക്ക്‌

uploads/news/2019/04/302131/s6.jpg

മാഡ്രിഡ്‌: സ്‌പാനിഷ്‌ ഫുട്‌ബോള്‍ ലീഗില്‍ മുന്‍ ചാമ്പ്യന്‍ റയാല്‍ മാഡ്രിഡിനു സമനിലക്കുരുക്ക്‌. ലെഗാനസിനെതിരേ നടന്ന എവേ മത്സരം 1-1 നാണ്‌ അവസാനിച്ചത്‌.
ഫ്രഞ്ച്‌ താരം കാരിം ബെന്‍സൈമയുടെ ഗോളാണു റയാലിനെ തോല്‍വിയില്‍നിന്നു രക്ഷിച്ചത്‌. 32 കളികളില്‍നിന്ന്‌ 61 പോയിന്റ്‌ നേടിയ റയാല്‍ മൂന്നാംസ്‌ഥാനത്തു തുടരുകയാണ്‌. ജയിച്ചിരുന്നെങ്കില്‍ അവര്‍ രണ്ടാംസ്‌ഥാനക്കാരായ അത്‌ലറ്റിക്കോ മാഡ്രിഡിന്‌ അടുത്തെത്തുമായിരുന്നു. അത്‌ലറ്റിക്കോയ്‌ക്ക് 32 കളികളില്‍നിന്ന്‌ 65 പോയിന്റാണ്‌. അത്രയും കളികളില്‍നിന്ന്‌ 74 പോയിന്റ്‌ നേടിയ ബാഴ്‌സലോണയാണ്‌ ഒന്നാമത്‌. ശനിയാഴ്‌ച നടന്ന മത്സരത്തില്‍ കെല്‍റ്റ വിഗോയെ 2-0 ത്തിനു തോല്‍പ്പിച്ചതോടെയാണ്‌ അത്‌ലറ്റിക്കോ റയാലിനെക്കാള്‍ അഞ്ച്‌ പോയിന്റ്‌ മുന്നിലെത്തിയത്‌.
ബുതാര്‍ഖ്‌ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ജൊനാഥന്‍ സില്‍വ 45-ാം മിനിറ്റില്‍ ലെഗാനസിനെ മുന്നിലെത്തിച്ചിരുന്നു. 51-ാം മിനിറ്റിലാണു ബെന്‍സൈമ തിരിച്ചടിച്ചത്‌. ലീഗ്‌ സീസണില്‍ ബെന്‍സൈമയുടെ അഞ്ചാമത്തെ ഗോളാണിത്‌. ഞായറാഴ്‌ച സ്വന്തം തട്ടകമായ സാന്തിയാഗോ ബെര്‍ണ്യാബുവില്‍ നടക്കുന്ന മത്സരത്തില്‍ റയാല്‍ അത്‌ലറ്റിക്കോ ബില്‍ബാവോയെ നേരിടും.

Ads by Google
Wednesday 17 Apr 2019 01.58 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW