Tuesday, July 16, 2019 Last Updated 10 Min 54 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Apr 2019 01.58 AM

ബംഗ്ലാദേശ്‌ ടീമില്‍ അബു ജായേദും

uploads/news/2019/04/302130/s5.jpg

ധാക്ക: ഏകദിന ക്രിക്കറ്റ്‌ ലോകകപ്പിനുള്ള ബംഗ്ലാദേശ്‌ ടീമില്‍ നവാഗത പേസര്‍ അബു ജായേദും. പരുക്കിന്റെ പിടിയിലുള്ള ഒരുപിടി താരങ്ങളെയും 15 അംഗ ടീമില്‍ ഉള്‍പ്പെടുത്തിയതായി ചീഫ്‌ സെലക്‌ടര്‍ മിന്‍ഹാജിയുള്‍ അബെദിന്‍ പറഞ്ഞു. പരുക്കിന്റെ പിടിയിലുള്ള മുസ്‌താഫിസുര്‍ റഹ്‌മാനു കരുതലായാണ്‌ അബു ജായേദിനെ ഉള്‍പ്പെടുത്തിയത്‌.
മറ്റൊരു പേസര്‍ റൂബല്‍ ഹുസൈനും പരുക്കിന്റെ പിടിയിലാണ്‌്. മൊസാദക്‌ ഹുസൈനെയും ലോകകപ്പ്‌ ടീമില്‍ ഉള്‍പ്പെടുത്തി. പാര്‍ട്ട്‌ ടൈം ഓഫ്‌ സ്‌പിന്നര്‍ കൂടിയ മൊസാദക്‌ കഴിഞ്ഞ വര്‍ഷം നടന്ന ഏഷ്യാ കപ്പിനു ശേഷം ബംഗ്ലാദേശിനു വേണ്ടി കളിച്ചിട്ടില്ല. 2017 ചാമ്പ്യന്‍സ്‌ ട്രോഫി ഫൈനലില്‍ മൊസാദക്‌ മൂന്നു വിക്കറ്റെടുത്തു ടീമിനെ കിരീടത്തിലേക്കു നയിച്ചിരുന്നു. ധാക്കാ പ്രീമിയര്‍ ലീഗില്‍ 12 മത്സരങ്ങളിലായി 428 റണ്ണെടുക്കാനും താരത്തിനായി. വെറ്ററന്‍ താരം മഹ്‌മദുള്ളയുടെ പരുക്ക്‌ പൂര്‍ണമായും ഭേദമായെന്നു മിന്‍ഹാജിയുള്‍ അബെദിന്‍ പറഞ്ഞു. പരുക്കില്‍നിന്നു മുക്‌തനാകാത്ത പേസര്‍ തസ്‌കിന്‍ അഹമ്മദിനെ ലോകകപ്പിനു പരിഗണിച്ചില്ല. 2017 ഒക്‌ടോബറിലാണു തസ്‌കിന്‍ അവസാനം ഏകദിനത്തില്‍ പന്തെറിഞ്ഞത്‌.
ടീം: മഷ്‌റാഫെ മുര്‍ത്താസ (നായകന്‍), തമീം ഇഖ്‌ബാല്‍, ലിട്ടന്‍ ദാസ്‌, സൗമ്യ സര്‍ക്കാര്‍, മുഷ്‌ഫികര്‍ റഹിം, മഹ്‌മദുള്ള റിയാദ്‌, ഷാക്കിബ്‌ അല്‍ ഹസന്‍, മുഹമ്മദ്‌ മിഥുന്‍, സാബിന്‍ റഹ്‌മാന്‍, മൊസാദക്‌ ഹുസൈന്‍, മുഹമ്മദ്‌ സെയ്‌ഫുദ്ദീന്‍, മെഹ്‌ദി ഹസന്‍, റൂബല്‍ ഹുസൈന്‍, മുസ്‌താഫിസുര്‍ റഹ്‌മാന്‍, അബു ജായേദ്‌.

Ads by Google
Wednesday 17 Apr 2019 01.58 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW