Monday, July 22, 2019 Last Updated 6 Min 28 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Apr 2019 01.58 AM

ത്രീ ഡി കണ്ണടയുമായി റായിഡു

uploads/news/2019/04/302129/s4.jpg

ന്യൂഡല്‍ഹി: ലോകകപ്പ്‌ മത്സരങ്ങള്‍ കാണാന്‍ ത്രീ ഡി കണ്ണടകള്‍ വാങ്ങുമെന്നു ക്രിക്കറ്റ്‌ താരം അമ്പാട്ടി റായിഡു. ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍നിന്നു റായിഡുവിനെ ഒഴിവാക്കിയതു വിവാദമായിരുന്നു.
ഓള്‍റൗണ്ടര്‍ കൂടിയായ വിജയ്‌ ശങ്കറിനെയാണു റായിഡുവിനെക്കാള്‍ സെലക്ഷന്‍ കമ്മിറ്റി താല്‍പര്യപ്പെട്ടത്‌. ബാറ്റിങ്‌, ബൗളിങ്‌, ഫീല്‍ഡിങ്‌ എന്നീ മേഖലകളില്‍ കേമനായ വിജയ്‌ ശങ്കറിനെ (ത്രീ ഡയമെന്‍ഷണല്‍) പല രീതിയില്‍ പ്രയോജനപ്പെടുത്താമെന്നു സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം.എസ്‌.കെ. പ്രസാദ്‌ പറഞ്ഞു. ലോകകപ്പ്‌ മത്സരങ്ങള്‍ കാണാന്‍ പുതിയ ത്രീ ഡി കണ്ണടകള്‍ വാങ്ങിയതായി ട്വിറ്ററിലൂടെയാണു റായിഡു പരിഹസിച്ചത്‌.
നാലാം നമ്പര്‍ ബാറ്റ്‌സ്മാനായി റായിഡുവിനു നായകന്‍ വിരാട്‌ കോഹ്ലി മുന്‍ഗണന നല്‍കിയിരുന്നു. വിജയ്‌ ശങ്കര്‍ ത്രീ ഡയമെന്‍ഷണല്‍ കളിക്കാരനാണെന്നായിരുന്നു റായിഡുവിനെ ഒഴിവാക്കാന്‍ എം.എസ്‌.കെ. പ്രസാദ്‌ കാരണം പറഞ്ഞത്‌.
മുന്‍ നായകന്‍ സുനില്‍ ഗാവസ്‌കറും വിജയ്‌ ശങ്കര്‍ ത്രീ ഡയമെന്‍ഷണല്‍ കളിക്കാരനാണെന്ന നിലപാടുകാരനാണ്‌. ഓസ്‌ട്രേലിയയ്‌ക്കെതിരേ നടന്ന ഏകദിന പരമ്പരയിലെ മൂന്ന്‌ മത്സരങ്ങളില്‍ റായിഡുവിനു തിളങ്ങാനായില്ല.
33 വയസുകാരനായ റായിഡു 55 ഏകദിനങ്ങളിലായി 47.05 റണ്‍ ശരാശരിയുള്ള താരമാണ്‌. കഴിഞ്ഞ ഏഷ്യാ കപ്പിനു ശേഷം റായിഡു നാലാം നമ്പര്‍ ബാറ്റ്‌സ്മാനായിരുന്നു. തുടര്‍ന്ന്‌ ഒരു സെഞ്ചുറിയും നാല്‌ അര്‍ധ സെഞ്ചുറികളും നേടി. ന്യൂസിലന്‍ഡിനെിരേ 90 പന്തില്‍ 113 റണ്ണെടുത്തു ടീമിന്റെ രക്ഷകനുമായി.

Ads by Google
Wednesday 17 Apr 2019 01.58 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW