Monday, July 29, 2019 Last Updated 4 Min 21 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Apr 2019 01.52 AM

'അമ്മ പറഞ്ഞു; കേട്ടുകേഴ്‌വിയില്ലാത്ത സംഭവം' , അന്വേഷണം വേണമെന്ന്‌ തരൂര്‍

uploads/news/2019/04/302113/k7.jpg

തിരുവനന്തപുരം: തുലാഭാരത്തിനിടെ എങ്ങനെയാണ്‌ അപകടമുണ്ടായതെന്ന്‌ അറിയില്ലെന്നും അതിനാല്‍ അന്വേഷണം വേണമെന്നും തരൂര്‍ തരൂര്‍ എം.പി. ആവശ്യപ്പെട്ടു. "തുലാഭാരം പൊട്ടിവീഴുന്നതിനെക്കുറിച്ച്‌ ഇന്നുവരെ കേട്ടിട്ടില്ലെന്നാണ്‌ 83 വയസുള്ള അമ്മ പറഞ്ഞത്‌. ഇതെങ്ങനെ സംഭവിച്ചെന്ന്‌ അന്വേഷിക്കുന്നതാണു നല്ലത്‌. നാളെ എനിക്കല്ലെങ്കില്‍ വേറൊരാള്‍ക്ക്‌ ഇങ്ങനെയൊരു അപകടം ഉണ്ടാകരുത്‌"- തരൂര്‍ പറഞ്ഞു.
ഡോക്‌ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചിരിക്കുന്നതിനാല്‍ തരൂര്‍ രണ്ടുദിവസത്തേക്കു പ്രചാരണപരിപാടികളില്‍ പങ്കെടുക്കില്ല.
അതേസമയം, ഗാന്ധാരിയമ്മന്‍ കോവിലിലെ തുലാഭാരത്തിനിടെ ത്രാസ്‌ പൊട്ടിവീണ്‌ ശശി തരൂരിനു പരുക്കേറ്റ സംഭവത്തില്‍ വിശദീകരണവുമായി ക്ഷേത്രം അധികൃതര്‍ രംഗത്തെത്തി. നിര്‍ദേശം അനുസരിക്കാതെ, യു.ഡി.എഫ്‌. പ്രവര്‍ത്തകര്‍ ആവശ്യത്തിലധികം പഞ്ചസാര തുലാഭാരത്തട്ടില്‍ എടുത്തുവച്ചെന്നു ക്ഷേത്രം കമ്മിറ്റി സെക്രട്ടറി ആര്‍.പി. നായര്‍ പറഞ്ഞു. പ്രവര്‍ത്തകര്‍ ചങ്ങലയില്‍ പിടിച്ചുതൂങ്ങുകയും ചെയ്‌തു. ഇതിനിടെ ഭാരം താങ്ങാന്‍ വച്ചിരുന്ന സ്‌റ്റൂള്‍ ആരോ എടുത്തുമാറ്റി. ഇതോടെ ചങ്ങലയുടെ കൊളുത്ത്‌ നിവര്‍ന്ന്‌ ത്രാസ്‌ പൊട്ടുകയായിരുന്നെന്നും ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. അമിതഭാരം മൂലം ത്രാസിന്റെ കൊളുത്തടര്‍ന്നതാണെന്നാണു പോലീസിന്റെയും നിഗമനം.

Ads by Google
Wednesday 17 Apr 2019 01.52 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW