Wednesday, June 12, 2019 Last Updated 16 Min 49 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Apr 2019 06.57 PM

വീടിന്റെ ലോണടയ്ക്കാനുള്ള പണമെടുത്ത് മൊബൈല്‍ വാങ്ങിയതിന് അമ്മ ശകാരിച്ചതില്‍ മനംനൊന്ത് 18 വയസുകാരി ആത്മഹത്യ ചെയ്തു

suicide

സിയോനി: മൊബൈല്‍ ഫോണ്‍ വാങ്ങിയതിന് അമ്മ ശകാരിച്ചതില്‍ മനംനൊന്ത് 18 വയസുകാരി ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ സിയോനി ജില്ലയില്‍ ഉമര്‍വാദാ ഗ്രാമത്തിലാണ് സംഭവം. തിങ്കളാഴിച്ച രാവിലെ സഹോദരന്‍ പുറത്തുപോയി തിരിച്ചെത്തിയപ്പോഴാണ് സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ പെണ്‍കുട്ടിയെ കണ്ടതെന്ന് അന്വേഷണോദ്യോഗസ്ഥന്‍ സന്തോഷ് ദ്രുവ് വ്യക്തമാക്കി.

ജീവനൊടുക്കേണ്ടി വന്നതില്‍ അമ്മയോട് മാപ്പു ചോദിച്ചുകൊണ്ട് പെണ്‍കുട്ടി എഴുതിയ കത്തും പോലീസിനു കിട്ടിയിട്ടുണ്ട്. വീടിന്റെ വായ്പാ കുടിശിഖ അടക്കാന്‍ മാറ്റിവെച്ച പൈസ ഉപയോഗിച്ച് മകള്‍ ഫോണ്‍ വാങ്ങിയതിന്റെ പേരില്‍ ഇരുവരും തമ്മില്‍ ഞയറാഴിച്ച വാക്തര്‍ക്കം ഉണ്ടായി. ഇതിനേത്തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു. കൂടുതല്‍ അന്യേഷണം നടന്നുകൊണ്ടിരിക്കുന്നുവെന്ന് പോലീസ് ഉദ്യോഗസ്തന്‍ അറിയിച്ചു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW