Thursday, June 27, 2019 Last Updated 22 Min 21 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Apr 2019 06.07 PM

ചുറ്റിക അരിവാള്‍ നക്ഷത്രത്തിന് വോട്ട് ചെയ്യുന്നവര്‍ ഒരേയൊരു തവണ കൈപ്പത്തിക്ക് വോട്ട് ചെയ്യമെന്ന് എ.കെ ആന്റണി

Congress, AK Antony

ആലപ്പുഴ: മതേതര കേരളം ജാതിയും മതവും മറന്ന് മോദി സര്‍ക്കാരിനെ താഴെയിറക്കാന്‍ വോട്ട് ചെയ്യണമെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. ഇടതുപക്ഷ അനുഭാവികളായ വോട്ടര്‍മാരും പരമ്പരാഗതമായി ചുറ്റിക അരിവാള്‍ നക്ഷത്രത്തിനും നെല്‍ക്കതിര്‍ അരിവാളിന് വോട്ട് ചെയ്യുന്നവരും ഒറ്റപ്രാവശ്യം ഭരണമാറ്റം ഉണ്ടാകുന്നതിന് കൈപ്പത്തി ചിഹ്നത്തില്‍ വോട്ട് ചെയ്യണമെന്നും ആന്റണി പറഞ്ഞു.

ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ലക്ഷ്യം ഒന്നുമാത്രമാണ്. കേന്ദ്രത്തില്‍ ഇന്നത്തെ ഭരണം മാറണം. ആര്‍.എസ്.എസ് നിയന്ത്രിക്കുന്ന മോഡിയുടെ ഭരണത്തിന് അന്ത്യം കുറിക്കണം. ആ സ്ഥാനത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ മതേതര സര്‍ക്കാര്‍ ഉണ്ടാകണമെന്നും ആന്റണി പറഞ്ഞു.

കഴിഞ്ഞ അഞ്ച് വര്‍ഷത്തെ മോഡി സര്‍ക്കാര്‍ രാജ്യത്തെ തകര്‍ത്തു കളഞ്ഞു. ആര്‍.എസ്.എസിനും മോഡിക്കുമെതിരെ ഇന്ത്യയിലുടനീളം ഓടിനടന്ന് നിര്‍ഭയമായി മോഡിയേയും ആര്‍.എസ്.എസിനെയും എതിര്‍ക്കുന്ന നട്ടെല്ലുള്ള ഒരേയൊരു നേതാവ് മാത്രമേ ഇന്ത്യയിലുള്ളൂ. അത് രാഹുല്‍ ഗാന്ധി മാത്രമാണെന്നും ആന്റണി പറഞ്ഞു.

Ads by Google
Ads by Google
Loading...
TRENDING NOW