Wednesday, June 12, 2019 Last Updated 13 Min 44 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Apr 2019 05.33 PM

മോഡിക്കെതിരെ യു.പി മന്ത്രി മത്സരിക്കും; 39 മണ്ഡലങ്ങളില്‍ ബി.ജെ.പി സഖ്യകക്ഷി ഒറ്റയ്ക്ക് മത്സരിക്കും

PM Modi, OP Rajbhar

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബി.ജെ.പി സഖ്യകക്ഷി തനിച്ച് മത്സരിക്കും. ബി.ജെ.പി സഖ്യകക്ഷിയായ സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടിയാണ് വിവിധ മണ്ഡലങ്ങളില്‍ ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങുന്നത്. തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്നതിനോടുള്ള എതിര്‍പ്പ് കാരണമാണ് എസ്.ബി.എസ്.പി ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചതെന്ന് പാര്‍ട്ടി പ്രസിഡന്റ് ഓം പ്രകാശ് വ്യക്തമാക്കി.

യു.പിയിലെ 39 ലോക്‌സഭാ മണ്ഡലങ്ങളില്‍ പാര്‍ട്ടി മത്സരിക്കുമെന്ന് ഓം പ്രകാശ് അറിയിച്ചു. അപ്നാദളിന് ബി.ജെ.പി രണ്ട് സീറ്റ് നല്‍കി.എന്നാല്‍ എസ്.ബി.എസ്.പിക്ക് ഒരു സീറ്റ് പോലും നല്‍കിയില്ല. കിഴക്കന്‍ യു.പിയിലെ 125 നിയോജക മണ്ഡലങ്ങളിലും സ്വാധീനമുള്ള പാര്‍ട്ടിയാണ് എസ്.ബി.എസ്.പി. പാര്‍ട്ടിക്ക് ബി.ജെ.പി സീറ്റ് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ബി.ജെ.പി ചിഹ്നത്തില്‍ മത്സരിക്കണമെന്നാണ് ആവശ്യപ്പെട്ടത്.

എന്നാല്‍ എസ്.ബി.എസ്.പി ഈ ആവശ്യം നിരസിച്ചു. പാര്‍ട്ടിയെ തുടച്ചുമാറ്റാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഓം പ്രകാശ് കൂട്ടിച്ചേര്‍ത്തു. വാരണാസി മണ്ഡലത്തില്‍ പ്രധാനരേന്തി മോഡിക്കെതിരെ സിദ്ധാര്‍ത്ഥ് രാജ്ഭറും ലഖ്‌നൗവില്‍ രാജ്‌നാഥ് സിംഗിനെതിരെ ബബന്‍ രാജ്ഭറും മത്സരിക്കും. യു.പിയിലെ യോഗി മന്ത്രിസഭയില്‍ അംഗമാണ് രാജ്ഭര്‍.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW