Tuesday, May 21, 2019 Last Updated 1 Min 56 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Apr 2019 05.29 PM

ഫെയ്‌സ്ബുക്ക് ആപ്ലിക്കേഷനിലേക്ക് മെസഞ്ചര്‍ വീണ്ടും എത്തുന്നു

facebook bring messenger back into its main app

ഫെയ്‌സ്ബുക്കിന്റെ പ്രധാന ആപ്ലിക്കേഷനില്‍ നിന്നും സന്ദേശങ്ങള്‍ അയക്കുന്നതിനായുള്ള മെസഞ്ചര്‍ സംവിധാനത്തെ പൂര്‍ണമായും വേര്‍പെടുത്തിയത് 2014-ലായിരുന്നു.

തുടര്‍ന്ന് മെസഞ്ചര്‍ സേവനത്തെ തിരിച്ചു കൊണ്ടുവരണമെന്ന് ഉപയോക്താക്കള്‍ നിരന്തരം ആവശ്യപ്പെട്ടു. ചാറ്റ് ചെയ്യാനായി ഉപയോക്താക്കള്‍ മെസഞ്ചര്‍ എന്ന ആപ്ലിക്കേഷന്‍ അധികമായി ഇന്‍സ്റ്റാള്‍ ചെയ്യുകയായിരുന്നു.

ആപ്പ് ഗവേഷകനായ ജെയ്ന്‍ മാഞ്ചൂന്‍ വോങ് പറയുന്നത് ഫെയ്സ്ബുക്ക് ഈ തീരുമാനത്തില്‍ നിന്നും പിന്തിരിയുകയാണെന്നാണ്.

ഫെയ്സ്ബുക്കിന്റെ ഒരു ബീറ്റാ പതിപ്പിലുള്ള മെസഞ്ചര്‍ ഐക്കണ്‍ തുറന്നപ്പോള്‍ മെസഞ്ചര്‍ ആപ്പിലേക്ക് പോവുന്നതിന് പകരം തന്നെ പുതിയൊരു ചാറ്റ് വിന്‍ഡോയിലേക്കാണ് കൊണ്ടുപോയതെന്ന് ജെയ്ന്‍ പറയുന്നു. എന്നാല്‍ ഈ പുതിയ ചാറ്റ് വിന്‍ഡോയില്‍ മെസഞ്ചര്‍ ആപ്പിലെ ചുരുക്കം ചില ഫീച്ചറുകള്‍ മാത്രമാണ് ലഭ്യമാവുന്നതെന്നാണ് റിപ്പോര്‍ട്ട്.

Ads by Google
Ads by Google
Loading...
TRENDING NOW