Friday, June 21, 2019 Last Updated 23 Min 21 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Apr 2019 02.15 PM

ഭാഗ്യാനുഭവങ്ങള്‍ നല്‍കുന്ന ഉപരത്‌നങ്ങള്‍

''മങ്ങിയ പച്ചനിറം, ബുധന്റെ രത്‌നം. ചൈനാക്കാരുടെ ഭാഗ്യത്‌നം. അപകടങ്ങളില്‍നിന്ന് രക്ഷനല്‍കുന്നുവെന്ന് വിശ്വാസം. ശരീരത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്യും. ഭക്ഷ്യവിഷബാധ, സര്‍പ്പദംശനം, ജീവികളില്‍നിന്നുള്ള ആക്രമണം എന്നിവയില്‍നിന്ന് രക്ഷ നല്‍കും. അമിതമായ ഹൃദയമിടിപ്പ്, വെപ്രാളം എന്നിവ കുറയ്ക്കും. ഹൃദയം, വൃക്ക, കരള്‍ എന്നീ അവയവങ്ങളെ സംരക്ഷിക്കും. ''
uploads/news/2019/04/301975/joythi160419a.jpg

തുടര്‍ച്ച...

9. അയോലയ്റ്റ്


കരിനീലം എന്നു വിളിപ്പേരുള്ള രത്‌നം. ഇന്ദ്രനീലത്തിന് പകരം ധരിക്കാം. കറുപ്പ് കലര്‍ന്ന നീലനിറം, കടുത്ത നീലനിറം എന്നീ വിധം ലഭിക്കുന്നു. ജാതകത്തിലെ ശനിയുടെ ദോഷത്തെ കുറയ്ക്കും. ഏഴരശനി, കണ്ടകശനി, അഷ്ടമശനി, ശനിദശാദോഷം, ശനിയുടെ അപഹാരസന്ധി എന്നീ ദോഷങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും. കടബാധ്യത, പൂര്‍വ്വജന്മ കര്‍മ്മദോഷം, കുടുംബപരമായ ബാധാദോഷങ്ങള്‍ എന്നിവയില്‍നിന്നും വ്യക്തിയെ സംരക്ഷിക്കും.

എല്ലാത്തരം വാതരോഗശമനത്തിനും ധരിക്കാം. നിരന്തരമായ പരിക്ക് പറ്റുന്നവര്‍ ധരിച്ചാല്‍ അവര്‍ക്ക് ആശ്വാസം കിട്ടും. ശനിയാഴ്ച രാവിലെ ഉദയം കഴിഞ്ഞ് ധരിക്കാം. നടുവിരല്‍ ഉത്തമം. വെള്ളിയില്‍ ധരിക്കുന്നതാണ് മേന്മ. സ്വര്‍ണ്ണവും ഉപയോഗിക്കാം. പൂയം, അനിഴം, ഉത്രട്ടാതി, നാളിലും, ശനിയുടെ കാലഹോര സമയത്തും ആദ്യമായി ധരിക്കാം. മൂന്ന് മുതല്‍ അഞ്ച് കാരറ്റ്
വരെ ധരിക്കാം.

10. അക്വാമറൈന്‍


സമുദ്രനീല കല്ല്. സമുദ്രനീലനിറത്തിലും ഇളം പച്ചനിറത്തിലും ലഭ്യമാണ്. ശുക്രനും ചൊവ്വയും കൂടി ജാതകത്തില്‍ നിന്നാലുണ്ടാകുന്ന ദോഷങ്ങള്‍ക്ക് ശാന്തി നല്‍കും. നൂറ്റാണ്ടുകളായി കമിതാക്കളുടെ രത്‌നം. 'വാലന്‍ന്റൈന്‍സ് ഡേ രത്‌നം' എന്നും വിളിക്കപ്പെടുന്നു. സുതാര്യമായ രത്‌നം. പ്രണയബന്ധങ്ങള്‍ വിവാഹത്തില്‍ കലാശിക്കാനും, ശരിയായ പ്രണയം തിരിച്ചറിയാനും ഈ രത്‌നം ധരിക്കാം.

സമുദ്രയാത്രയില്‍ അപകടം വരാതിരിക്കാനും ഈ രത്‌നം ധരിക്കാം. മത്സ്യബന്ധനരംഗത്ത് ഉള്ളവര്‍, നേവി, നീന്തല്‍ക്കാര്‍, ബോട്ട്, ഹൗസ്‌ബോട്ടുകള്‍ എന്നിവര്‍ക്ക് അനുകൂലം. വിദ്യാഭ്യാസ വിജയത്തിനും ഈ രത്‌നം പ്രയോജനപ്പെടും. ബുധനാഴ്ചയോ, വെള്ളിയാഴ്ചയോ രാവിലെ ഉദയത്തിനുശേഷം ധരിക്കാം. സ്വര്‍ണ്ണം, വെള്ളി, പ്ലാറ്റിനം എന്നീ ലോഹങ്ങളില്‍ മോതിരമായും ലോക്കറ്റായും ധരിക്കാം. നവദമ്പതികള്‍ക്ക് വിവാഹസമ്മാനമായി നല്‍കാനും ഉത്തമം. മൂന്ന് മുതല്‍ അഞ്ച് കാരറ്റ് വരെ ധരിക്കാം.

11. ജേയ്ഡ്


മങ്ങിയ പച്ചനിറം, ബുധന്റെ രത്‌നം. ചൈനാക്കാരുടെ ഭാഗ്യത്‌നം. അപകടങ്ങളില്‍നിന്ന് രക്ഷനല്‍കുന്നുവെന്ന് വിശ്വാസം. ശരീരത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്യും. ഭക്ഷ്യവിഷബാധ, സര്‍പ്പദംശനം, ജീവികളില്‍നിന്നുള്ള ആക്രമണം എന്നിവയില്‍നിന്ന് രക്ഷ നല്‍കും. അമിതമായ ഹൃദയമിടിപ്പ്, വെപ്രാളം എന്നിവ കുറയ്ക്കും. ഹൃദയം, വൃക്ക, കരള്‍ എന്നീ അവയവങ്ങളെ സംരക്ഷിക്കും. ബുധനാഴ്ച ഉദയത്തിനുശേഷം ധരിക്കാം. മോതിരവിരല്‍, നടുവിരല്‍, ചെറുവിരല്‍ എന്നിവയില്‍ ധരിക്കാം. വെള്ളിയാണ് ഉത്തമം. അഞ്ചു മുതല്‍ 10 കാരറ്റ് വരെ ധരിക്കാം.

12. ബ്ലഡ് സ്‌റ്റോണ്‍


പച്ചനിറത്തില്‍ ചുവന്ന ചെറിയ പുള്ളികളുള്ള അതാര്യമായ രത്‌നം. രക്തത്തിന്റെ ചെറിയ തുള്ളികള്‍ പച്ചക്കല്ലില്‍ പറ്റിയിരിക്കുന്നതുപോലെ തോന്നും.
ജൂതന്മാരുടെ വിശ്വാസ പ്രമാണങ്ങള്‍ പ്രകാരം ധൈര്യത്തിന്റെ രത്‌നം. രക്തനഷ്ടം കുറയ്ക്കാനും യുദ്ധത്തില്‍ പൊരുതി മുന്നേറാനും, ശരീരത്തിലെ രക്തത്തെ സംരക്ഷിക്കാനും നൂറ്റാണ്ടുകളായി പടയാളികള്‍ ധരിക്കുന്നു. ധൈര്യം ഉണ്ടാകുവാനും, ഏകാന്തത, വിമുഖത, വിഷാദരോഗം എന്നിവ ഒഴിവാക്കുവാനും ധരിക്കാം. ചൊവ്വയുടെ രത്‌നം പവിഴത്തിന് പകരം ധരിക്കാം. ചൊവ്വാഴ്ച രാവിലെ ഉദയം മുതല്‍ ഒരു മണിക്കൂറിനകം ധരിക്കുക. മോതിരവിരല്‍ ഉത്തമം. ലോക്കറ്റായും ധരിക്കാം. അഞ്ച് മുതല്‍ 10 കാരറ്റ് വരെ ധരിക്കാം.

13. ലാപ്പിസ് ലാസുലി


ശനിയും ശുക്രനും കൂടി ജാതകത്തില്‍ ഒരുമിച്ച് നിന്നാലുള്ള ദോഷത്തെ കുറയ്ക്കാനുള്ള മറ്റൊരു രത്‌നം. നീല നിറത്തിലുള്ള സുതാര്യമായ രത്‌നം. ചില മഞ്ഞ പുള്ളികള്‍ കാണാം. ഉന്മേഷത്തിനും, നിയമ നടപടികളില്‍ വിജയിക്കുവാനും, ത്വക്ക് രോഗ ശമനത്തിനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും കണ്ണിലെ പ്രഷര്‍ കുറയ്ക്കാനും അലര്‍ജി ശമിപ്പിക്കാനും നഷ്ടപ്പെട്ട ഭൂമി, കെട്ടിടം എന്നിവ തിരികെ ലഭിക്കാനും ഉദരരോഗ ശമനത്തിനും ലാപ്പിസ് ലസുലി ധരിക്കാം. ശനിയുടെ രത്‌നം. ശനിയാഴ്ച രാവിലെ ധരിക്കാം. വെള്ളിയില്‍ ധരിക്കുന്നതാണ് ഉത്തമം. അഞ്ചു കാരറ്റ് മുതല്‍ 10 കാരറ്റ് വരെ ആകാം. നടുവിരലില്‍ ധരിക്കാം.

14. മാലക്കൈയ്റ്റ്/ കിഡ്‌നി സ്‌റ്റോണ്‍


പച്ച കലര്‍ന്ന നീലനിറത്തില്‍, കറുപ്പ്, മഞ്ഞ, ക്രീം, പച്ച വരകളോടുകൂടിയ നല്ല ഭംഗിയുള്ള രത്‌നം. ബുധഗ്ഗ+ ധശുക്രന്മാരുടെ രത്‌നമായി കണക്കാക്കുന്നു. ശരിയായ ഉറക്കം, വൃക്കരോഗശമനം, പാന്‍ക്രിയാസ് തകരാറുകള്‍ കരള്‍രോഗ ശമനം, ആര്‍ത്തവ തകരാറുകള്‍, മനോവ്യതിയാനങ്ങള്‍, രക്തശുദ്ധി എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് ധരിക്കാം. ബുധനാഴ്ച രാവിലെ ഉദയം മുതല്‍ ധരിക്കാം. വെള്ളിയില്‍ ധരിക്കാം. മാറ്റ് കുറഞ്ഞ സ്വര്‍ണ്ണത്തിലും (18 കാരറ്റ്) ധരിക്കാം. 5 മുതല്‍ 10 കാരറ്റ് വരെ ധരിക്കുക. നടുവിരലില്‍ ധരിക്കുന്നതാണ് നല്ലത്.

15. അംബര്‍


പറങ്കിമാവിന്‍ പശയുടെ നിറമുള്ള രത്‌നം. ഒരുതരം വൃക്ഷത്തിന്റെ പശ ഫോസിലായി മാറുന്നതാണ് ഈ രത്‌നം. സസ്യജന്യരത്‌നം. ഉദരരോഗം, ഗര്‍ഭം അലസല്‍, കരള്‍രോഗങ്ങള്‍, ദന്തരോഗങ്ങള്‍, വാതസംബന്ധമായ രോഗങ്ങള്‍ എന്നിവയുടെ ശമനത്തിന് ധരിക്കാം. ചന്ദ്രന്റെ രത്‌നം. തിങ്കള്‍ രാവിലെ ധരിക്കുക. മാലയിലും ധരിക്കാം. മോതിരവിരലിലാണ് ഉത്തമം.

16. അഗേറ്റ് (ഹക്കിക്ക്)


ഈ രത്‌നം അര്‍ദ്ധസുതാര്യാവസ്ഥയിലുള്ളതാണ്. പേര്‍ഷ്യന്‍, അറബ് വിശ്വാസങ്ങള്‍ പ്രകാരം ദേവന്റെ അനുഗ്രഹത്തിന് ധരിക്കാം. വിവിധ നിറങ്ങളില്‍ ലഭ്യമാണ്. ചുവപ്പ്, മഞ്ഞ, വെള്ള, പച്ച നിറങ്ങളില്‍ ലഭ്യം. വ്യാഴം, ചന്ദ്രന്‍, ചൊവ്വ എന്നീ ഗ്രഹങ്ങളുടെ ദോഷത്തിന് ശമനം നല്‍കുമെന്ന് വിശ്വാസം.

ധരിക്കുന്ന വ്യക്തിക്ക് സാമ്പത്തിക നേട്ടം, ദേഹരക്ഷ എന്നിവ നല്‍കുമെന്ന് വിശ്വസിക്കപ്പെടുന്നു. മതാചാരപ്രകാരം തന്നെ അഗേറ്റ് ധരിക്കുന്നവരുണ്ട്. തിങ്കള്‍ അല്ലെങ്കില്‍ വ്യാഴം രാവിലെ മോതിരവിരലില്‍ സ്വര്‍ണ്ണത്തിലും വെളളിയിലും ധരിക്കാം. ലോക്കറ്റായും മാലകളായും ധരിക്കാം. അഞ്ചു മുതല്‍ 10 കാരറ്റ് വരെ ധരിക്കുക. മോതിരവിരലില്‍ ധരിക്കാം.

17. ഗ്രീന്‍ ഓനിക്‌സ്


മങ്ങിയ പച്ചനിറമുള്ള രത്‌നം. മരതകമെന്ന് തെറ്റിദ്ധരിപ്പിച്ച് വില്‍ക്കാറുണ്ട്. ബുധന്റെ രത്‌നം. വിദ്യാഭ്യാസ വിജയത്തിനായും, അക്ഷരസ്ഫുടത വരാനും ചെറിയ കുട്ടികള്‍ക്ക് ധരിക്കാം. കണ്‍ദൃഷ്ടിദോഷം തടയും. വളരെ വില കുറവുള്ള രത്‌നം. പൊതുവില്‍ ആര്‍ക്കും ധരിക്കാം. ബുധനാഴ്ച രാവിലെ ധരിക്കുക. വെള്ളിയില്‍ ധരിക്കുന്നതാണ് ഉത്തമം. മൂന്നു മുതല്‍ അഞ്ച് കാരറ്റ് വരെ ധരിക്കുക. നടുവിരലിലും മോതിരവിരലിലും ധരിക്കാം.

മേല്‍പ്പറഞ്ഞ രത്‌നങ്ങള്‍ ഇരുവശവും തുറന്നവിധം ധരിക്കുക. രത്‌നങ്ങള്‍ വൃത്തിയായി സൂക്ഷിക്കുക. ശുദ്ധജലത്തില്‍ രത്‌നമോതിരം മൃദുവായ ബ്രഷുകള്‍ ഉപയോഗിച്ച് വൃത്തിയാക്കാം. രത്‌നങ്ങളുടെ ശുദ്ധി, പ്രകൃതിജന്യത എന്നിവ പരിശോധിക്കാന്‍ ഇപ്പോള്‍ ലാബുകളുണ്ട്. ഗവണ്‍മെന്റ് ലാബ് തിരുവനന്തപുരം കേശവദാസപുരത്ത് പ്രവര്‍ത്തിക്കുന്നു.ഭാഗ്യരത്‌നം ധരിച്ച് ഭാഗ്യാവാനാകുക.

ആര്‍. സഞ്ജീവ്കുമാര്‍
മൊ: 9526480571

Ads by Google
Ads by Google
Loading...
TRENDING NOW