Tuesday, April 16, 2019 Last Updated 1 Min 14 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Apr 2019 10.09 AM

സുരേഷ്ഗോപിയുടെ വിഷുക്കണിക്ക് ട്രോള്‍ ; രാവിലെ എഴുന്നേറ്റ് കുളിയും പ്രഭാതകർമ്മങ്ങളുമെല്ലാം ഇമപൂട്ടി നടത്തി ; ഹോട്ടലില്‍ നിന്ന് തിരുവമ്പാടി ക്ഷേത്രം വരെ കണ്ണു തുറന്നില്ലെന്ന് താരം

uploads/news/2019/04/301944/sureshgopi.jpg

പതിവിന് വിരുദ്ധമായി ഇത്തവണ വിഷുദിനത്തിൽ തിരുവമ്പാടി ക്ഷേത്രത്തിലെ കൃഷ്ണനെയാണ് വിഷുകണി കണ്ടതെന്ന് സുരേഷ്ഗോപി. രാവിലെ ഹോട്ടലിൽ നിന്ന് എഴുന്നേറ്റ് കുളിയും പ്രഭാതകർമ്മങ്ങളുമെല്ലാം കണ്ണ് തുറക്കാതെ നടത്തിയെന്നും ഹോട്ടലിൽ നിന്ന് അമ്പലത്തിൽ എത്തും വരെ കണ്ണുതുറന്നില്ലെന്നും താരം പറയുന്നു. തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ സുരേഷ്ഗോപി ഇത്തവണ വീട്ടില്‍ പോയിരുന്നില്ല.

ഏത് സിനിമാ തിരക്കിലായാലും താന്‍ വിഷുവിന് വീട്ടില്‍ തന്നെയാണ് കണികണ്ടിരുന്നതെന്ന് താരം പറഞ്ഞു. വിഷുവിന്റെ തലേന്ന് വീട്ടിലെത്തുകയും കണിയൊരുക്കുകയും ചെയ്യും. ഉറങ്ങിയെണീറ്റ് കണി കാണും. ഇത്തവണ സ്ഥാനാര്‍ത്ഥി ആയതിനാല്‍ വീട്ടില്‍ എത്താനായിരുന്നില്ല. അതുകൊണ്ടാണ് ഇത്തവണ തിരുവമ്പാടി കൃഷ്ണനെ കണികണ്ടത്. പ്രചാരണവുമായി ബന്ധപ്പെട്ട് താരം ഹോട്ടലിലായിരുന്നു ഈ വിഷുവിന്.

വീട്ടില്‍ ഇല്ലാതിരുന്നിട്ടും വിഷുദിനത്തില്‍ കണ്ണുതുറന്നാല്‍ ആദ്യം കാണുന്നത് കൃഷ്ണനെ തന്നെയാവണം എന്ന തോന്നൽ താരത്തിന് ഉണ്ടായിരുന്നു. അതു കൊണ്ടാണ് രാവിലെ ഹോട്ടലില്‍ നിന്നും കണ്ണു തുറക്കാതെ പ്രഭാതകൃത്യം കഴിച്ചതും ക്ഷേത്രത്തിലേക്ക് പോയതും. കൃഷ്ണന്റെ മുന്നിലാണ് താരം കണ്ണു തുറന്നതും. സുരേഷ് ​ഗോപിയുടെ പരാമർശത്തിൽ സോഷ്യൽ മീഡിയയിൽ നിരവധി ട്രോളുകളാണ് പ്രചരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചരണവുമായി ശക്തമായി നീങ്ങുന്ന സുരേഷ്ഗോപി കഴിഞ്ഞ ദിവസം എന്‍എസ്എസ് ആസ്ഥാനത്ത് പിന്തുണ തേടിയെത്തിരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW