Wednesday, June 12, 2019 Last Updated 3 Min 12 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Apr 2019 09.29 AM

തെരഞ്ഞെടുപ്പ് പ്രചാരണയോ​ഗത്തിനിടയില്‍ മുഖ്യമന്ത്രിയുടെ പ്രഭാഷണത്തിന് തടസ്സമുണ്ടാക്കി നാമജപം; സിപിഎം പ്രവര്‍ത്തകര്‍ മുടിപ്പുര ക്ഷേത്രത്തിലെ വൈദ്യുതി ബന്ധം വിഛേദിച്ചു

uploads/news/2019/04/301940/pinarayi.jpg

തിരുവനന്തപുരം : മുഖ്യമന്ത്രി പങ്കെടുത്ത തെരഞ്ഞെടുപ്പ് പ്രചാരണയോ​ഗത്തിനിടയില്‍ നാമജപം ഉയര്‍ന്നതിനെ തുടര്‍ന്ന് സിപിഎം നേതാക്കൾ ക്ഷേത്രത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഉച്ചഭാഷിണിയുടെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. തിരുവനന്തപുരത്തെ കാട്ടാക്കടയില്‍ ആറ്റിങ്ങലിലെ ഇടതു സ്ഥാനാർഥി എ സമ്പത്തിന്റെ പ്രചരണാർത്ഥം എത്തിയതായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ തൊട്ടടുത്തുള്ള മുടിപ്പുര ക്ഷേത്രത്തിൽ ഉത്സവത്തിന്റെ ഭാഗമായി കെട്ടിയിരുന്ന ഉച്ചഭാഷിണിയിൽ നിന്ന് നാമജപം ഉയരുകയായിരുന്നു. ഇതോടെ പ്രസംഗം തടസ്സപ്പെട്ട് മുഖ്യമന്ത്രി അസ്വസ്ഥനായി . പ്രസംഗം നിർത്തിയ മുഖ്യമന്ത്രി എന്താണ് അവിടെ പരിപാടിയെന്ന് വേദിയിൽ ഉണ്ടായിരുന്നവരോട് അന്വേഷിച്ചു. മുഖ്യമന്ത്രി അസ്വസ്ഥനായതോടെ വേദിയിൽ നിന്നിറങ്ങിയ ഐ ബി സതീഷ് എംഎൽഎ, വി.ശിവൻ കുട്ടി എന്നിവരും സിപിഎം പ്രവർത്തകരും ചേർന്ന് ക്ഷേത്രത്തിലെ ഉച്ചഭാഷിണിയുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയുമായിരുന്നു.

സംഭവം വന്‍ വിവാദത്തിന് തിരി കൊളുത്തിയിട്ടുണ്ട്. വൈദ്യുതിബന്ധം വിഛേദിച്ചത് മൊബൈലിൽ പകർത്താൻ ശ്രമിച്ചവരെ പാർട്ടി പ്രവർത്തകർ തടഞ്ഞതായും ആക്ഷേപമുണ്ട്. ശബരിമല വിഷയം ഉള്‍പ്പെടെയുള്ളവ മുന്നില്‍ നില്‍ക്കേ ഇത്തവണത്ത തിരഞ്ഞെടുപ്പ് എല്‍.ഡി.എഫിന് ഏറെ നിര്‍ണ്ണായകമാണ്. 18-ലധികം സീറ്റ് എല്‍ഡിഎഫ് ഇത്തവണ നേടുമെന്നാണ് പിണറായി വിജയന്‍ ഇന്നലെ കൊല്ലത്ത് നടന്ന പരിപാടിവയില്‍

Ads by Google
Tuesday 16 Apr 2019 09.29 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW