Tuesday, April 16, 2019 Last Updated 19 Min 4 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Apr 2019 09.45 AM

തുലാഭാരത്തട്ട് പൊട്ടിവീണുണ്ടായ അപകടം വിഷു ദിനത്തിലെ അത്ഭുതമെന്ന് ശശി തരൂര്‍; സംഭവത്തില്‍ ഗൂഢാലോചനയെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി

uploads/news/2019/04/301939/tharoor.jpg

തിരുവനന്തപുരം: തുലാഭാരത്തട്ട് തകര്‍ന്ന് വീണുണ്ടായ അപകടം വിഷു ദിനത്തിലെ അത്ഭുതമെന്ന് തിരുവനന്തപുരം മണ്ഡലത്തിലെ യു.ഡി.ഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍. ട്വിറ്ററിലൂടെയാണ് തരൂര്‍ ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്. ആദ്യമൊക്കെ നല്ല ബുദ്ധിമുട്ട് തോന്നിയെങ്കിലും ഒപ്ടിക് ഞരമ്പുകള്‍ക്ക് അപകടം ഉണ്ടാകാത്ത രീതിയിലുണ്ടായ ആ അപകടം വിഷു ദിനത്തിലെ യഥാര്‍ത്ഥ അത്ഭുതമാണെന്നും അതിന് ഗാന്ധാരിയമ്മന്‍ ദേവിക്ക് നന്ദി എന്നുമായിരുന്നു തരൂരിന്റെ ട്വീറ്റ്.

അതേസമയം, തരൂരിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ അറിയിച്ചു. തലയിലെ മുറിവില്‍ 6 തുന്നലുകള്‍ വേണ്ടി വന്നിട്ടുണ്ട്. ന്യൂറോ സര്‍ജറി ഐസിയുവില്‍ നിരീക്ഷണത്തിലാണ് തരൂര്‍.

ഇതിനിടെ, തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണ് ശശി തരൂരിന് പരിക്കേറ്റ സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി രംഗത്തെത്തിയിട്ടുണ്ട്. അപകടത്തെക്കുറിച്ച് അന്വേഷണം വേണമെന്നും ജില്ലാ കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു. ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് സനല്‍ കുമാര്‍ തമ്പാനൂര്‍ പൊലീസിന് ഇതു സംബന്ധിച്ച പരാതിയും നല്‍കിയിട്ടുണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW