Tuesday, May 21, 2019 Last Updated 12 Min 37 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Apr 2019 09.05 AM

മലപ്പുറത്ത് ഇതരസംസ്ഥാന തൊഴിലാളികളുമായി പോയ വാഹനം ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ച് മൂന്ന് മരണം

uploads/news/2019/04/301937/accident.jpg

മലപ്പുറം: മലപ്പുറം കൂട്ടിലങ്ങാടിയില്‍ ഇതരസംസ്ഥാന തൊഴിലാളികളുമായി പോയ ഗുഡ്‌സ് ഓട്ടോറിക്ഷയും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് മൂന്ന് മരണം. ഒരാളുടെ നില അതീവ ഗുരുതരം. ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ച മൂന്ന് പേരും.

കൂട്ടിലങ്ങാടിയില്‍ സ്ഥിരമായി അപകടമുണ്ടാവാറുള്ള സ്ഥലത്ത് തന്നെയാണ് ഇന്ന് രാവിലെ അപകടമുണ്ടായത്. കൂട്ടിലങ്ങാടി പെട്രോള്‍ പമ്പില്‍ നിന്ന് വന്ന വാഹനത്തിലേക്ക് മറ്റൊരു വാഹനത്തിലിടിച്ച് നിയന്ത്രണം വിട്ട ഗുഡ്‌സ് ഓട്ടോ ഇടിക്കുകയായിരുന്നു. ബംഗാള്‍ സ്വദേശികളായ സൈദുല്‍ ഖാന്‍ (30), സഹോദരങ്ങളായ എസ് കെ ഷബീറലി (47), എസ് കെ സാദത്ത് (40) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ നിസാമുദീന്‍, ദീപക്കര്‍ മണ്ഡല്‍ എന്നിവരം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ആശുപത്രിയിലേക്ക് മാറ്റി.

Ads by Google
Ads by Google
Loading...
TRENDING NOW