Tuesday, April 16, 2019 Last Updated 2 Min 15 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Apr 2019 09.11 AM

മുസ്‌ലിം പള്ളികളില്‍ വനിതാ ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണം : ദമ്പതികളുടെ ഹര്‍ജി ഇന്ന് സുപ്രിം കോടതി പരിഗണിക്കും

uploads/news/2019/04/301936/supreme-court.jpg

ന്യൂഡല്‍ഹി : ശബരിമലയില്‍ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട നിര്‍ണ്ണായക വിധിക്ക് പിന്നാലെ മുസ്ലിം പള്ളികളില്‍ വനിതകള്‍ക്കും ആരാധനാ സ്വാതന്ത്ര്യം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രിംകോടതിക്ക് മുന്നില്‍. മഹാരാഷ്ട്രയില്‍ നിന്നുള്ള ഒരു ദമ്പതികള്‍ നല്‍കിയിരിക്കുന്ന ഹര്‍ജി ജസ്റ്റിസ് എസ് എ ബോബ്ഡെ, ജസ്റ്റിസ് അബ്ദുല്‍ നസീര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് ഇന്ന് പരിഗണിക്കും.

പൂനയില്‍ വ്യവസായികളായ യാസ്മീന്‍ സുബീര്‍ അഹമ്മദ് പീര്‍സാദേ, സുബീര്‍ അഹമ്മദ് നാസിര്‍ അഹമ്മദ് പീര്‍സാദേ എന്നിവര്‍ പൂനാ ബോപ്പോഡിയിലെ മുഹമ്മദിയ ജുമാ മസ്ജിദില്‍ പ്രാര്‍ത്ഥനയ്ക്ക് കയറാന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് നല്‍കിയ കത്ത് പള്ളി തള്ളിയതിനെ തുടര്‍ന്നാണ് ഹര്‍ജിക്കാര്‍ കോടതിയില്‍ എത്തിയത്. സ്ത്രീകളെ പള്ളികളില്‍ പ്രവേശിപ്പിക്കാതിരിക്കുന്നത് നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ്. ഭരണഘടനയുടെ 14, 15, 21, 25, 29 വകുപ്പുകളുടെ ലംഘനമാണെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര സര്‍ക്കാരാണ് ഹര്‍ജിയിലെ ഒന്നാം എതിര്‍ കക്ഷി. കേന്ദ്ര വഖഫ് കൗണ്‍സില്‍, മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് ഉള്‍പ്പടെ ആറ് കക്ഷികള്‍ ഹര്‍ജിയെ എതിര്‍ത്ത് രംഗത്തുണ്ട്.

സ്ത്രീകള്‍ പള്ളികളില്‍ പ്രവേശിച്ച് ആരാധന നടത്തരുതെന്ന് പ്രവാചകന്‍ മുഹമ്മദ് നബിയോ വിശുദ്ധ ഖുറാനോ ഒരിടത്തും പറയുന്നില്ല. ഖുറാന്‍ സ്ത്രീ-പുരുഷ വിവേചനത്തെ സാധൂകരിക്കുന്നില്ലെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിലവില്‍ ചില ജമാ അത്തെ ഇസ്ലാമി പള്ളികളിലും മുജാഹിദ് ആരാധനാലയങ്ങളിലും മാത്രമാണ് സ്ത്രീകള്‍ക്ക് പ്രവേശനവും ആരാധനാ സ്വാതന്ത്ര്യവും അനുവദിക്കുന്നുണ്ട്. എന്നാല്‍ പ്രബലമായ സുന്നി വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള പള്ളികളില്‍ സ്ത്രീകള്‍ക്ക് വിലക്കുണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW