Saturday, June 08, 2019 Last Updated 0 Min 11 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Apr 2019 09.22 AM

'ദൈവം എനിക്കുതന്ന സമ്മാനം'; വിഷു ആശംസകള്‍ക്കൊപ്പം വീണ്ടും അമ്മയാകാന്‍ പോകുന്ന സന്തോഷ വാര്‍ത്ത പങ്കുവെച്ച് അമ്പിളി ദേവി

 face book post

വീണ്ടും അമ്മയാകാന്‍ പോകുന്ന സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നടി അമ്പിളി ദേവി. താന്‍ ഗര്‍ഭിണിയാണെന്ന വിവരം ഫേസ്ബുക്കിലൂടെ അമ്പിളി തന്നെയാണ് വ്യക്തമാക്കിയത്. ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു നടന്‍ ആദിത്യന്‍ ജയനുമായിട്ടുള്ള അമ്പിളിയുടെ വിവാഹം. അമ്പിളിയുടെ രണ്ടാമത്തെ വിവാഹമായിരുന്നു ഇത്. ആദ്യ ഭര്‍ത്താവില്‍ അമ്പിളിക്ക് ഒരു മകനുണ്ട്.

ഭര്‍ത്താവ് ആദിത്യന്‍ ജയനും മകനുമൊപ്പമുള്ള ചിത്രത്തിനൊപ്പം വിഷു ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള പോസ്റ്റിലാണ് അമ്പിളി ഈ വിവരം പങ്കുവെച്ചത്.

അമ്പിളിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

എന്റെ അമ്മവയറ്റില്‍ ഒരു ഉണ്ണിയുണ്ടെല്ലോ !
ദൈവം എനിക്കുതന്ന
സമ്മാനം !
ഇന്നുമുതല്‍ എന്റെ
കുഞ്ഞുവാവയ്ക്കായുളള
കാത്തിരുപ്പ് !
എനിക്കും എന്റമ്മയ്ക്കും
അച്ഛനും ഞങ്ങടെ
ഉണ്ണിവാവയ്ക്കും വേണ്ടി
എല്ലാരും പ്രാര്‍ത്ഥിക്കണേ...
ഞങ്ങളെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍

Ads by Google
Ads by Google
Loading...
TRENDING NOW