Thursday, June 13, 2019 Last Updated 14 Min 17 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Apr 2019 08.58 AM

യേശു ക്രിസ്തുവിനെ കുരിശിലേറ്റിയതിന്റെ അവശേഷിപ്പുകള്‍ സൂക്ഷിച്ചിരുന്ന പാരീസിലെ പുരാതന ദേവാലയത്തില്‍ വന്‍ അഗ്നിബാധ

uploads/news/2019/04/301934/paries.jpg

പാരീസ്: ക്രിസ്തീയ വിശ്വാസികള്‍ക്ക് ഏറെ പ്രാധാന്യമുള്ള പാരീസിലെ പുരാതനമായ നോത്ര ദാം കത്തീഡ്രലില്‍ വന്‍ അഗ്നിബാധ. പള്ളിയുടെ പ്രധാന ഗോപുരവും മേല്‍ക്കൂരയും പൂര്‍ണമായും കത്തി നശിച്ചു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ തീഅണയ്ക്കാന്‍ സാധിച്ചു.

പള്ളിയുടെ പ്രധാന കെട്ടിടവും പ്രശസ്തമായ രണ്ട് മണി ഗോപുരങ്ങളും അടക്കം പ്രധാന ഭാഗങ്ങള്‍ തീപിടുത്തത്തില്‍ നിന്നും സംരക്ഷിക്കാന്‍ സാധിച്ചെന്നാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ പറഞ്ഞു. ഇതിന് പുറമെ കത്തീഡ്രലില്‍ സൂക്ഷിച്ചിരുന്ന അമൂല്യ വസ്തുക്കള്‍ സുരക്ഷിതമാണെന്ന് അധികൃതര്‍ അറിയിച്ചു.

പള്ളിയുടെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് അഗ്നിബാധയുണ്ടായത് എന്നാണ് സൂചനകള്‍. 850 വര്‍ഷത്തോളം പഴക്കുമുണ്ടെന്ന് കരുതുന്ന ദേവാലയം യുനെസ്‌കോ ലോക പൈതൃക കേന്ദ്രമാക്കി അംഗീകരിച്ചിട്ടുള്ളതാണ്. ക്രിസ്ത്യന്‍ മതവുമായി ബന്ധപ്പെട്ട അമൂല്യമായ പല വസ്തുക്കളും ഈ കത്തീഡ്രലില്‍ സൂക്ഷിച്ചിരുന്നു. യേശുവിനെ തൂക്കിലേറ്റിയ കുരിശിന്റെ അവശേഷിപ്പും തറയ്ക്കുന്നതിന് ഉപയോഗിച്ച ആണിയും മുള്‍ക്കിരീടവും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. 1270ല്‍ കുരിശ് യുദ്ധത്തിനിടെ മരിച്ച ഫ്രാന്‍സ് രാജാവും പിന്നീട് വിശുദ്ധനുമായ ലൂയിസിന്റെ വസ്ത്രത്തിന്റെ ഭാഗം തുടങ്ങിയ വിശുദ്ധ വസ്തുക്കള്‍ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. ഇതെല്ലാം സുരക്ഷിതമാണെന്ന് പാരീസ് മേയര്‍ പറഞ്ഞു.

Ads by Google
Tuesday 16 Apr 2019 08.58 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW