Thursday, April 18, 2019 Last Updated 56 Min 23 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Apr 2019 08.14 AM

മലപ്പുറത്തുണ്ടായ വാഹനാപകടത്തില്‍ മൂന്ന് ഇതരസംസ്ഥാനതൊഴിലാളികള്‍ മരിച്ചു; ഒരാളുടെ നില ഗുരുതരം

uploads/news/2019/04/301931/accident.jpg

മലപ്പുറം: മലപ്പുറം കൂട്ടിലങ്ങാടിയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. ഒരാളുടെ നില ഗുരുതരം. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടമുണ്ടായത്. ടാങ്കര്‍ ലോറി ഗുഡ്‌സ് ഓട്ടോയില്‍ ഇടിച്ചാണ് അപകടമുണ്ടായത്. മരിച്ച മൂന്ന് പേരും ഇതരസംസ്ഥാന തൊഴിലാളികളാണ്.

സ്ഥിരമായി അപകടമുണ്ടാകുന്ന സ്ഥലത്തുതന്നെയാണ് ഇന്നും അപകടമുണ്ടായത്. കൂട്ടിലങ്ങാടി പെട്രോള്‍ പമ്പില്‍ നിന്ന് വന്ന വാഹനത്തിലേക്ക് മറ്റൊരു വാഹനത്തിലിടിച്ച് നിയന്ത്രണം വിട്ട ഗുഡ്‌സ് ഓട്ടോ ഇടിക്കുകയായിരുന്നു.

ബംഗാള്‍ സ്വദേശികളായ സൈദുല്‍ ഖാന്‍ (30), സഹോദരങ്ങളായ എസ് കെ ഷബീറലി (47), എസ് കെ സാദത്ത് (40) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ നിസാമുദീന്‍, ദീപക്കര്‍ മണ്ഡല്‍ എന്നിവരം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ആശുപത്രിയിലേക്ക് മാറ്റി.

Ads by Google
Tuesday 16 Apr 2019 08.14 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW