Thursday, April 18, 2019 Last Updated 47 Min 11 Sec ago English Edition
Todays E paper
Ads by Google
Monday 15 Apr 2019 06.46 PM

വയനാടിനെ പാക്കിസ്ഥാനോട് ഉപമിച്ച അമിത് ഷായ്‌ക്കെതിരെ മുസ്ലീ ലീഗ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും

Muslim League , Amit shah

നല്‍കും

കല്‍പ്പറ്റ: വയനാടിനെ പാക്കിസ്ഥാനോട് ഉപമിച്ച് പ്രസ്താവന നടത്തിയ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായ്‌ക്കെതിരെ മുസ്ലീ ലീഗ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും. അമിത് ഷായ്‌ക്കെതിരെ നടപടി എടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് മുസ്ലീം ലീഗ് വ്യക്തമാക്കി.

ഈ മാസം പത്തിന് നാഗ്പൂരില്‍ പ്രസംഗിക്കവെയാണ് അമിത് ഷാ വയനാടിനെ പാക്കിസ്ഥാനോട് ഉപമിച്ചത്. നാഗ്പൂരില്‍ നിതിന്‍ ഗഡ്കരിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ സംസാരിക്കവെയായിരുന്നു വിവാദ പരാമര്‍ശം. വയനാട്ടില്‍ നടന്ന റാലി കണ്ടാല്‍ അത് നടക്കുന്നത് ഇന്ത്യയിലാണോ പാക്കിസ്ഥാനിലാണോ എന്ന് പറയാനാകില്ല. എന്തിനാണ് അത്തരമൊരു സ്ഥലത്ത് രാഹുല്‍ ഗാന്ധി മത്സരിക്കുന്നതെന്നും അമിത് ഷാ ചോദിച്ചിരുന്നു.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തിയപ്പോള്‍ മുസ്ലീം ലീഗിന്റെ പച്ചപതാക വീശിയത് ചൂണ്ടിക്കാട്ടിയായിരുന്നു അമിത് ഷായുടെ പരാമര്‍ശം. മുസ്ലീം ലീഗിന്റെ പതാക പാക്കിസ്ഥാന്‍ പാകയാണെന്ന് നേരത്തെയും ഉത്തരേന്ത്യയില്‍ പ്രചരണം നടന്നിരുന്നു. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ മുസ്ലീം ലീഗിനെതിരെ വൈറസ് പരാമര്‍ശവുമായി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും രംഗത്ത് വന്നിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW