Monday, April 15, 2019 Last Updated 8 Min 33 Sec ago English Edition
Todays E paper
Ads by Google
Monday 15 Apr 2019 06.21 PM

മതസ്പര്‍ദ്ധ വളര്‍ത്തുന്ന പ്രസംഗം: എന്‍.കെ പ്രേമചന്ദ്രന് ജില്ലാ വരണാധികാരിയുടെ താക്കീത്

NK Premachandran

കൊല്ലം: മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ പ്രസംഗിച്ച സംഭവത്തില്‍ കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍.കെ പ്രേമചന്ദ്രന് ജില്ലാ വരണാധികാരി കൂടിയായ കലക്ടറുടെ താക്കീത്. മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ പ്രസംഗിച്ചുവെന്ന് ചൂണ്ടിക്കാട്ടി എല്‍.ഡി.എഫ് നല്‍കിയ പരാതിയിലാണ് കലക്ടറുടെ നടപടി. സുന്നി പള്ളികളിലെ സ്ത്രീപ്രവേശനം സംബന്ധിച്ച് എന്‍.കെ പ്രേമചന്ദ്രന്‍ നടത്തിയ പ്രസംഗമാണ് വിവാദമായത്.

സി.പി.എം സംസ്ഥാന സമിതിയംഗം കെ. വരദരാജനാണ് കലക്ടര്‍ക്ക് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടര്‍ എന്‍.കെ പ്രേമചന്ദ്രനോട് വിശദീകരണം ചോദിച്ചിരുന്നു. ഇനി ഇത്തരം പ്രസംഗങ്ങള്‍ ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് കലക്ടര്‍ താക്കീത് ചെയ്തു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW