Wednesday, June 12, 2019 Last Updated 5 Min 56 Sec ago English Edition
Todays E paper
Ads by Google
Monday 15 Apr 2019 06.02 PM

റഫാല്‍ വിവാദത്താല്‍ നാണംകെട്ട് ഛത്തീസ്ഗഡ് ഗ്രാമം; പേര് മാറ്റണമെന്ന് ഗ്രാമവാസികള്‍

 Rafale row

ന്യൂഡല്‍ഹി: റഫാല്‍ വിവാദം കാരണം പേര് മാറ്റാനൊരുങ്ങി ഒരു ഛത്തീസ്ഗഡ് ഗ്രാമം. റഫാല്‍ ഇടപാടിലെ ക്രമക്കേടുകളെച്ചൊല്ലി വിവാദം കനത്തത്തോടെ ഈ ഗ്രാമം ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്. വിവാദത്തിന്റെ പേരിലുള്ള പരിഹാസങ്ങളും ആക്ഷേപങ്ങളും വേറെ. ഇതോടെ ഗ്രാമത്തിന്റെ പേര് മാറ്റാനൊരുങ്ങുകയാണ് ഗ്രാമവാസികള്‍. ഇരുനൂറോളം കുടുംബങ്ങള്‍ ഉള്‍പ്പെട്ട റഫാല്‍ ഗ്രാമം ഛത്തീസ്ഗഡിലെ മഹാസമുന്ദ് നിയമസഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നതാണ്.

ഗ്രാമത്തിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഗ്രാമവാസികള്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിച്ചില്ലെന്ന് ധരംസിംഗ് എന്ന ഗ്രാമവാസി പറഞ്ഞു. റഫാല്‍ ഗ്രാമത്തിലെ ഏറ്റവും പ്രായം കൂടിയ ഗ്രാമവാസിയാണ് ധരംസിംഗ്. റഫാല്‍ വിവാദം കാരണം ഗ്രാമത്തിന് ചീത്തപ്പേര് മാത്രമേയുള്ളൂവെന്ന് ഗ്രാമവാസികള്‍ പറയുന്നു. വെള്ളവും ശുചിമുറി സൗകര്യവും ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ലാത്ത ഗ്രാമമാണ് റഫാലെന്ന് ഗ്രാമവാസികള്‍ പറയുന്നു.

വിവിധ രാഷ്ട്രീയ നേതാക്കള്‍ രാജ്യത്തെ വിവിധ ഗ്രാമങ്ങള്‍ ദത്തെടുത്ത് വികസനപ്രവര്‍ത്തനങ്ങള്‍ നടത്താറുണ്ട്. എന്നാല്‍ ഒരു നേതാവും തങ്ങളുടെ ഗ്രാമം സന്ദര്‍ശിക്കാന്‍ പോലും വരാറില്ലെന്നും ഗ്രാമവാസികള്‍ കൂട്ടിച്ചേര്‍ത്തു. ഏത് പാര്‍ട്ടി അധികാരത്തില്‍ വന്നാലും തങ്ങളുടെ ഗ്രാമത്തിന്റെ പേര് മാറ്റിത്തരണമെന്നാണ് പ്രാഥമിക ആവശ്യമെന്നും ഗ്രാമവാസികള്‍ കൂട്ടിച്ചേര്‍ത്തു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW