Thursday, June 27, 2019 Last Updated 8 Min 43 Sec ago English Edition
Todays E paper
Ads by Google
Monday 15 Apr 2019 03.49 PM

സര്‍പ്രൈസായി ദിനേഷ് കാര്‍ത്തിക്, അമ്പാട്ടി റായിഡു-പന്ത് 'ഔട്ട്' : ലോകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

India, World Cup Squad

മുംബൈ: 2019 ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിലുള്ള 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ടീമില്‍ ഇടം നേടുമെന്ന പ്രതീക്ഷയുണ്ടായിരുന്ന വിക്കറ്റ് കീപ്പര്‍-ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിനെ പുറത്തിരുത്തി പകരം ദിനേഷ് കാര്‍ത്തിക്കാനാണ് രണ്ടാം വിക്കറ്റ് കീപ്പര്‍ക്കുള്ള അവസരം നല്‍കിയത്. ദിനേഷ് കാര്‍ത്തിക്കിന്റേത് സര്‍പ്രൈസ് എന്‍ട്രിയായി. ബാറ്റിങ് ഓര്‍ഡറില്‍ നാലാം സ്ഥാനത്ത് കളിച്ചിരുന്ന അമ്പാട്ടി റായിഡുവിനും ടീമില്‍ ഇടം നേടാനായില്ല.

രവീന്ദ്ര ജഡേജ, വിജയ് ശങ്കര്‍, ലോകേഷ് രാഹുല്‍ എന്നിവരും സംശയം മറികടന്ന് പതിനഞ്ചംഗ ടീമില്‍ ഇടംനേടി. കോഹ്‌ലി നയിക്കുന്ന ടീമില്‍ മൂന്ന് പേസര്‍മാരും മൂന്ന് സ്പിന്നര്‍മാരും രണ്ടു ഓള്‍റൗണ്ടര്‍മാരും ഉള്‍പ്പെട്ടിട്ടുണ്ട്. മേയ് 30 മുതല്‍ ജൂലൈ 14 വരെ ഇംണ്ടിലാണ് ലോകകപ്പ്. എംഎസ്‌കെ പ്രസാദ് അധ്യക്ഷനായ സിലക്ഷന്‍ കമ്മിറ്റിയാണ് ടീമിനെ പ്രഖ്യാപിച്ചത്. സരണ്‍ ദീപ് സിങ്, ദെബാങ് ഗാന്ധി, ജതിന്‍ പരാഞ്ജ്‌പെ, ഗഗന്‍ കോഡ എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍.

ഇന്ത്യന്‍ ടീം: വിരാട് കോഹ്‌ലി( ക്യാപ്റ്റന്‍), രോഹിത് ശര്‍മ്മ(വൈസ് ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, മഹേന്ദ്ര സിങ് ധോണി( വിക്കറ്റ് കീപ്പര്‍), ദിനേഷ് കാര്‍ത്തിക്, കേദാര്‍ ജാദവ്, ഹാര്‍ദിക് പാണ്ഡ്യ, വിജയ് ശങ്കര്‍, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുംമ്ര, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW