Wednesday, June 12, 2019 Last Updated 10 Min 28 Sec ago English Edition
Todays E paper
Ads by Google
Monday 15 Apr 2019 01.21 AM

വിഷുക്കണി ഇന്ന്‌; ശബരിമലയില്‍ വന്‍ തിരക്ക്‌

uploads/news/2019/04/301891/re3.jpg

ശബരിമല: വിഷുക്കണി ദര്‍ശനത്തിനു ശബരീശ സന്നിധിയൊരുങ്ങി. ഇന്നു പുലര്‍ച്ചെ ശബരീശനെ കണികാണാനും വിഷുക്കൈനീട്ടം വാങ്ങാനും ഇന്നലെ വൈകിട്ടു മുതല്‍ വന്‍ ഭക്‌തജനത്തിരക്കാണ്‌ അനുഭവപ്പെട്ടത്‌.
ഇന്നലെ അത്താഴപൂജ കഴിഞ്ഞ്‌ ഓട്ടുരുളിയില്‍ കണി ഒരുക്കിയശേഷം നടയടച്ചു. പുലര്‍ച്ചെ നാലു മുതലാണ്‌ വിഷുക്കണി ദര്‍ശനം. തന്ത്രി കണ്‌ഠരര്‌ രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി.എന്‍. വാസുദേവന്‍ നമ്പൂതിരി ശ്രീകോവില്‍ നട തുറന്നു ദീപങ്ങള്‍ തെളിച്ച്‌ ആദ്യം കലിയുഗവരദനായ അയ്യപ്പനെ കണികാണിക്കും. ശരണമന്ത്രങ്ങളുമായി കാത്തുനില്‍ക്കുന്ന അയ്യപ്പഭക്‌തര്‍ക്കു തുടര്‍ന്നു വിഷുക്കണി ദര്‍ശനത്തിന്‌ അവസരമൊരുക്കും. ഭക്‌തര്‍ക്കു തന്ത്രി കണ്‌ഠരര്‌ രാജീവരരും മേല്‍ശാന്തി വി.എന്‍. വാസുദേവന്‍ നമ്പൂതിരിയും വിഷുക്കൈനീട്ടം നല്‍കും. 19 നു രാത്രി 10 നു ഹരിവരാസനം പാടി നടയടയ്‌ക്കും.

Ads by Google
Monday 15 Apr 2019 01.21 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW