Wednesday, June 26, 2019 Last Updated 14 Min 23 Sec ago English Edition
Todays E paper
Ads by Google
Monday 15 Apr 2019 01.19 AM

മാര്‍ക്കറ്റ്‌ റിവ്യൂ : ഇറക്കുമതി ഭീഷണിയില്‍ കുരുമുളക്‌

uploads/news/2019/04/301890/f1.jpg

കുരുമുളക്‌ വില വീണ്ടുംകൂടി. ക്വിന്റലിന്‌ 100 രൂപ കൂടി. വില്‍പ്പനയ്‌ക്ക്‌ െഹെറേഞ്ച്‌ മേഖലയില്‍നിന്ന്‌ വരവ്‌ കുറഞ്ഞു കുടക്‌, സുല്‍ത്താന്‍ബത്തേരി, പുല്‍പ്പള്ളി മേഖലകളില്‍ നിന്ന്‌ കൊച്ചിയില്‍ വലിയതോതിലാണ്‌ കുരുമുളക്‌ വില്‍പ്പനയ്‌ക്ക്‌ എത്തിക്കൊണ്ടിരിക്കുന്നത്‌.
ഉത്തരേന്ത്യന്‍ ഡിമാന്റാണ്‌ വില വീണ്ടും ഉയര്‍ത്തിയത്‌. എന്നാല്‍ ശ്രീലങ്ക വഴിയുള്ള ഇറക്കുമതി ഭീഷണി നിലവിലുണ്ട്‌. കുരുമുളക്‌ പൊടിച്ചു വില്‍ക്കുന്നവരാണ്‌ ആവശ്യക്കാരിലേറെയും. കര്‍ണാടകയില്‍ നല്ല വിളവെടുപ്പായതോടെ കര്‍ണാടക കുരുമുളക്‌ വിലകുറച്ച്‌ വില്‍ക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്‌.
കൊച്ചി വിലയേക്കാള്‍ കുറഞ്ഞ നിരക്കില്‍ ഇന്ത്യയില്‍ എവിടെയായാലും വില്‍ക്കാന്‍ കര്‍ണാടക തയാറായിരിക്കയാണ്‌. രാജ്യാന്തര വിപണിയില്‍ ഇന്ത്യ കയറ്റുമതി നിരക്കില്‍ ഒരു ടണ്‍ കുരുമുളകിന്‌ 100 ഡോളര്‍ വില ഉയര്‍ത്തി. 5200 ഡോളറില്‍ നിന്ന്‌ 5300 ഡോളറായി വില ഉയര്‍ത്തിയാണ്‌ കയറ്റുമതിക്ക്‌ ഓഫര്‍ തുടര്‍ന്നത്‌.
ശ്രീലങ്ക 4000 ഡോളറില്‍ നിന്ന്‌ 2500-3000, ഇന്തോനേഷ്യ 2800 ല്‍ നിന്ന്‌ 2700 ഡോളറായതി വിലകുറച്ചു. വിയറ്റ്‌നാം 2000 ഡോളറില്‍ വില മാറ്റമില്ലാതെയും ബ്രസീല്‍ 2000 ല്‍നിന്ന്‌ 2300-2500 ഡോളറായി വില ഉയര്‍ത്തിയാണ്‌ കയറ്റുമതി സാധ്യത തേടുന്നത്‌. വാരാന്ത്യവില കുരുമുളക്‌ അണ്‍ഗാര്‍ബിള്‍ഡ്‌ ക്വിന്റലിന്‌ 33100, ഗാര്‍ബിള്‍ഡ്‌ മുളക്‌ 35100 രൂപ.

റബറിനു കൂട്ടായി അവധികച്ചവടം

രാജ്യാന്തര വിപണിയില്‍ റബര്‍വില കയറിയിറങ്ങിയപ്പോള്‍ ആഭ്യന്തര വിപണിയില്‍ അവധികച്ചവടക്കാര്‍ റബര്‍വില പിടിച്ചുനിര്‍ത്തി. ടയര്‍ കമ്പനികളില്‍നിന്ന്‌ കുറഞ്ഞനിരക്കില്‍ ആവശ്യമുണ്ടായപ്പോള്‍ അവധികച്ചവടക്കാര്‍ വില ഉയര്‍ത്തി. ആര്‍.എസ്‌.എസ്‌. നാല്‌ കിലോയ്‌ക്ക്‌ 124 ലാണ്‌ വലിയതോതില്‍ ആവശ്യമുണ്ടായത്‌.
128 രൂപ 50 െപെസയില്‍ വിറ്റുനിര്‍ത്തിയ ആര്‍.എസ്‌.എസ്‌. നാല്‌ 127 രൂപവരെ വിലകുറച്ച്‌ ടയര്‍ കമ്പനികള്‍ വാങ്ങി. വില വീണ്ടും കുറയ്‌ക്കാന്‍ തുടങ്ങിയതോടെയാണ്‌ അവധികച്ചവടക്കാര്‍ മേയ്‌ അവധി 133 ലേക്ക്‌ എത്തിച്ചത്‌.
ഇതോടെ ടയര്‍ ലോബികള്‍ മുട്ടുമടക്കി. വാരാന്ത്യം ആര്‍.എസ്‌.എസ്‌. നാല്‌ ക്വിന്റലിന്‌ 12850 രൂപയില്‍തന്നെ വാങ്ങി. റബര്‍ ഐ.എസ്‌.എസ്‌. ക്വിന്റലിന്‌ 12000-12650 ല്‍ വിറ്റുനിര്‍ത്തിയത്‌ ചെറുകിട ടയര്‍ കമ്പനികള്‍ 12000-12600 രൂപയില്‍ വില കുറച്ചാണ്‌ വാങ്ങിയത്‌. രാജ്യാന്തര വിപണിയില്‍ െചെനയില്‍ ആര്‍.എസ്‌.എസ്‌. നാല്‌ കിലോയ്‌ക്ക്‌ 115 ല്‍ വില മാറ്റമില്ലാതെയാണു വില്‍പ്പന തുടര്‍ന്നത്‌.
ടോക്കിയോ മാര്‍ക്കറ്റില്‍ 113 ല്‍ വിറ്റത്‌ 115 ആയി ഉയര്‍ന്നു. ബാങ്കോക്കില്‍ 121 ല്‍ വിറ്റത്‌ 122 രൂപയായി വില ഉയര്‍ന്നു. വിശേഷദിവസങ്ങളെ തുടര്‍ന്ന്‌ കര്‍ഷകരില്‍ നിന്ന്‌ വില്‍പ്പനയ്‌ക്ക്‌ റബര്‍ വരവുകൂടി. ഇടനിലക്കാര്‍ സ്‌റ്റോക്ക്‌ ചെയ്യുന്നുണ്ട്‌. ടയര്‍ കമ്പനികള്‍ക്കുവേണ്ടി വിതരണക്കാര്‍ രണ്ടായിരം ടണ്‍ റബര്‍ വാങ്ങി. കൊച്ചിയില്‍ 500 ടണ്‍ റബറിന്റെ വ്യാപാരം നടന്നു. ചൂട്‌ കനത്തുകൊണ്ടിരിക്കെ ടാപ്പിങ്‌ ഭാഗികമാണ്‌. ഉല്‍പാദനം കുറഞ്ഞിട്ടും റബര്‍വില പ്രതീക്ഷയ്‌ക്കൊത്ത്‌ ഉയരുന്നില്ലെന്നാണ്‌ കര്‍ഷകര്‍ പറയുന്നത്‌. രാജ്യാന്തര വിലയേക്കാള്‍ ആഭ്യന്തര വില ഉയര്‍ന്ന സാഹചര്യം കര്‍ഷകര്‍ക്ക്‌ ആശ്വാസമാണ്‌.എന്നാല്‍ മലേഷ്യയില്‍ നിന്ന്‌ ക്രംമ്പ്‌ റബര്‍ കിലോയ്‌ക്ക്‌ 100 രൂപയില്‍ താഴെ നിരക്കില്‍ ടയര്‍ ലോബികള്‍ ഇറക്കുമതി ചെയ്യുന്നുണ്ട്‌.

കയറിയിറങ്ങി സ്വര്‍ണം

സ്വര്‍ണവിലയില്‍ കഴിഞ്ഞവാരം ചാഞ്ചാട്ടമായിരുന്നു. വില കുറഞ്ഞിട്ട്‌ കൂടി. പവന്‌ 23680 ല്‍ വിറ്റുനിര്‍ത്തിയത്‌ 23600 രൂപവരെ വിലകുറഞ്ഞു. വാരാന്ത്യം 23720 രൂപയായി വിലകൂടി. കഴിഞ്ഞവാരം സ്വര്‍ണം പവന്‌ 40 രൂപയുടെ വര്‍ധനവ്‌.
രാജ്യാന്തര വിപണിയില്‍ കഴിഞ്ഞവാരം സ്വര്‍ണം ഔണ്‍സിന്‌ (31.100 മില്ലിഗ്രാം) രണ്ട്‌ ഡോളര്‍ വില ഇടിഞ്ഞു. ലണ്ടനില്‍ സ്വര്‍ണം ഔണ്‍സിന്‌ വാരാന്ത്യം 1291 ഡോളറില്‍ നിന്ന്‌ 1289 ഡോളറായി വിലകുറഞ്ഞു. രൂപ മെച്ചപ്പെട്ടു. കഴിഞ്ഞവാരം രൂപയ്‌ക്ക്‌ നാലു െപെസയുടെ നേട്ടം. രൂപ 69.22 ല്‍ നിന്ന്‌ 69.18 െപെസയായി മെച്ചപ്പെട്ടു.

കേരോല്‍പന്നങ്ങള്‍ക്ക്‌ വിലത്തകര്‍ച്ച

വിഷു പടിക്കലെത്തിയിട്ടും കേരോല്‍പന്നങ്ങള്‍ക്ക്‌ വിലത്തകര്‍ച്ച. ആവശ്യക്കാര്‍ കുറഞ്ഞതോടെ വെളിച്ചെണ്ണ, കൊപ്ര ക്വിന്റലിന്‌ 200 രൂപ വീതം വിലകുറഞ്ഞു. മറ്റു ഭക്ഷ്യ എണ്ണയായ പാംഓയിലിന്‌ വിലകൂടി.
പാംഓയില്‍ ക്വിന്റലിന്‌ 60 രൂപ വിലകൂടി. വാരാന്ത്യവില വെളിച്ചെണ്ണ ക്വിന്റലിന്‌ മില്ലിങ്‌ 16000, തയാര്‍ 14400, കൊപ്ര 9900 രൂപ. പാംഓയില്‍ 6200 രൂപ.

ജോസഫ്‌ വെണ്ണിക്കുളം

Ads by Google
Monday 15 Apr 2019 01.19 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW