Thursday, April 18, 2019 Last Updated 1 Min 30 Sec ago English Edition
Todays E paper
Ads by Google
Monday 15 Apr 2019 01.08 AM

ഇന്ത്യന്‍ ബാങ്ക്‌ ജേതാക്കള്‍

uploads/news/2019/04/301876/s7.jpg

ഇരിങ്ങാലക്കുട: പുന്നെല്ലിപറമ്പില്‍ ജോണ്‍സണ്‍ മെമ്മോറിയല്‍ ദക്ഷിണേന്ത്യന്‍ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ബാങ്ക്‌ ചെന്നൈ ജേതാക്കളായി.
ഇന്നലെ നടന്ന ഫൈനലില്‍ അവര്‍ സെന്‍ട്രല്‍ ജി.എസ്‌.ടി. ആന്‍ഡ്‌ കസ്‌റ്റംസ്‌ കൊച്ചിയെ 88-52 എന്ന സ്‌കോറിനാണു തോല്‍പ്പിച്ചത്‌. രാജ്യാന്തര താരങ്ങളായ ഹരിറാം 27 പോയിന്റും ബലാധനേശ്വര്‍ 19 പോയിന്റും സൂര്യ 11 പോയിന്റും നേടി.
കൊച്ചിക്കു വേണ്ടി ഷിനുമോന്‍ അഗസ്‌റ്റിന്‍ 15 പോയിന്റും റോബിന്‍ 10 പോയിന്റും നേടി. മൂന്നാം സ്‌ഥാനക്കാര്‍ക്കു വേണ്ടിയുള്ള മത്സരത്തില്‍ ശ്രീകേരള വര്‍മ കോളജ്‌ തൃശൂര്‍ കെ.എസ്‌.ഇ.ബി. തിരുവനന്തപുരത്തെ അട്ടിമറിച്ചു. ഒരു പോയിന്റിന്റെ വ്യത്യാസത്തിലാണു കേരള വര്‍മ കോളജ്‌ ജയിച്ചത്‌. സ്‌കോര്‍: 61-60. കേരള വര്‍മയ്‌ക്കു വേണ്ടി ആന്റണി ജോണ്‍സണ്‍ 23 പോയിന്റും ഷിറാസ്‌ മുഹമ്മദ്‌ 19 പോയിന്റും നേടി. എ ഗ്രൂപ്പില്‍നിന്ന്‌ ഒന്നാംസ്‌ഥാനക്കാരായി സെമി ഫൈനലിലെത്തിയ ഇന്ത്യന്‍ ബാങ്ക്‌ കെ.ഇ. കോളജ്‌ മാന്നാനത്തെ തോല്‍പ്പിച്ചാണു ഫൈനലില്‍ കടന്നത്‌.

Ads by Google
Monday 15 Apr 2019 01.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW