Wednesday, June 26, 2019 Last Updated 3 Min 8 Sec ago English Edition
Todays E paper
Ads by Google
Monday 15 Apr 2019 01.08 AM

ക്രിക്കറ്റില്‍ ഫുട്‌ബോള്‍ ...

uploads/news/2019/04/301874/s5.jpg

മുംബൈ: രാജസ്‌ഥാന്‍ റോയല്‍സിനെതിരായ ഐ.പി.എല്‍. ക്രിക്കറ്റ്‌ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകന്‍ രോഹിത്‌ ശര്‍മ ഫുട്‌ബോള്‍ കളിച്ചതു കൗതുകകരമായി.
സ്‌റ്റമ്പിങ്ങില്‍നിന്നു രക്ഷപ്പെടാനാണു രോഹിത്‌ ഫുട്‌ബോളിലുള്ള കഴിവ്‌ പുറത്തെടുത്തത്‌. കൃഷ്‌ണപ്പ ഗൗതം എറിഞ്ഞ മത്സരത്തിന്റെ 10-ാം ഓവറിലായിരുന്നു സംഭവം. അഞ്ചാം പന്ത്‌ ക്രീസ്‌ വിട്ട്‌ അടിക്കാനുള്ള ശ്രമത്തിലായിരുന്നു രോഹിത്‌.
മുന്‍കൂട്ടികണ്ട ഗൗതം പന്ത്‌ ലെഗ്‌ സ്‌റ്റമ്പിന്‌ പുറത്തായി എറിഞ്ഞു. പന്ത്‌ മലയാളി വിക്കറ്റ്‌ കീപ്പര്‍ സഞ്‌ജു സാംസണിന്റെ കൈയിലെത്തുമെന്നു മനസിലാക്കിയ രോഹിത്‌ ഇടംകാലുകൊണ്ടു തട്ടിക്കളഞ്ഞു.
ഫുട്‌ബോള്‍ കളിച്ച ശേഷം രാജസ്‌ഥാന്‍ താരങ്ങളെ നോക്കി ചിരിക്കാനും രോഹിത്‌ മറന്നില്ല. രോഹിതിന്റെ 'ക്രിക്കറ്റിലെ ഫുട്‌ബോള്‍' സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. 32 പന്തില്‍ ഒരു സിക്‌സറും ആറ്‌ ഫോറുമടക്കം 47 റണ്ണെടുത്ത നായകനെ ജോഫ്ര ആര്‍ച്ചറിന്റെ പന്തില്‍ ജോസ്‌ ബട്ട്‌ലര്‍ പിടികൂടി. ഫുട്‌ബോള്‍ കളിച്ചെങ്കിലും മുംബൈ ഇന്ത്യന്‍സ്‌ മത്സരത്തില്‍ തോറ്റു.

Ads by Google
Monday 15 Apr 2019 01.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW