Wednesday, June 26, 2019 Last Updated 3 Min 14 Sec ago English Edition
Todays E paper
Ads by Google
Monday 15 Apr 2019 01.01 AM

എം.എല്‍.എമാര്‍ക്കെതിരായ ക്രിമിനല്‍ കേസ്‌; എല്ലാ ജില്ലയിലും പ്രത്യേക കോടതിക്ക്‌ സുപ്രീം കോടതിയുടെ പുതിയ നിര്‍ദേശം

uploads/news/2019/04/301856/k2.jpg

കൊച്ചി : എം.എല്‍.എമാര്‍ക്കും എം.പിമാര്‍ക്കുമെതിരായ ക്രിമിനല്‍ കേസുകള്‍ പരിഗണിക്കാന്‍ മാത്രമായി സംസ്‌ഥാനത്തെ എല്ലാ ജില്ലയിലും പ്രത്യേക അതിവേഗ കോടതി സ്‌ഥാപിക്കണമെന്നു സുപ്രീംകോടതിയുടെ പുതിയ നിര്‍ദേശം.
രാജ്യത്ത്‌ ഇത്തരം 12 കോടതികള്‍ സ്‌ഥാപിക്കണമെന്നും അതിലൊന്നു കേരളത്തിലാകണമെന്നും കഴിഞ്ഞ ഡിസംബറില്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. അതില്‍ ഭേദഗതി വരുത്തിയാണു കേരളത്തില്‍ എല്ലാ ജില്ലയിലും പ്രത്യേക കോടതി വേണമെന്നും അതിനായി സംസ്‌ഥാന സര്‍ക്കാര്‍ അടിയന്തര വിജ്‌ഞാപനം പുറപ്പെടുവിക്കണമെന്നും നിര്‍ദേശിച്ചത്‌. 23-നകം വിജ്‌ഞാപനം പുറപ്പെടുവിച്ചു കോടതിയെ അറിയിക്കണം.
പുതിയ ഉത്തരവിന്റെ അടിസ്‌ഥാനത്തില്‍ എല്ലാ ജില്ലയിലും നിലവിലുള്ള ഒരു സെഷന്‍സ്‌ കോടതിയെ എം.എല്‍.എമാരുടെയും എം.പിമാരുടെയും ക്രിമിനല്‍ കേസുകള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയായി നിര്‍ണയിച്ചിട്ടുണ്ട്‌. ഇതിന്റെ പട്ടിക ഹൈക്കോടതി രജിസ്‌ട്രി സര്‍ക്കാരിനെ അറിയിക്കുകയും ചെയ്‌തു. എന്നാല്‍ വിജ്‌ഞാപനം ഇറങ്ങിയിട്ടില്ല.
ആദ്യ ഉത്തരവുപ്രകാരം, എറണാകുളത്ത്‌ പ്രത്യേക കോടതി രൂപീകരിച്ച്‌ ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ റാങ്കിലുള്ള അഡീ. സ്‌പെഷല്‍ ജഡ്‌ജിയെ നിയമിച്ചിരുന്നു. ഇനി ഈ കോടതി എറണാകുളം ജില്ലയില്‍ രജിസ്‌റ്റര്‍ ചെയ്ുന്നയ ഇത്തരം കേസുകള്‍ മാത്രമാകും പരിഗണിക്കുക.
ജനപ്രതിനിധികള്‍ക്കെതിരായ കേസുകള്‍ പലപ്പോഴും വിചാരണ നടത്താതെ കെട്ടിക്കിടക്കുകയാണെന്നും അതിനു പരിഹാരം കാണാന്‍ അതിവേഗ കോടതികള്‍ സ്‌ഥാപിക്കണമെന്നും ആവശ്യപ്പെട്ട്‌ അശ്വനികുമാര്‍ ഉപാധ്യായ എന്ന അഭിഭാഷകന്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. രാഷ്‌ട്രീയപ്രേരിതമെന്ന വാദമുയര്‍ത്തി കേസുകളെ ലഘൂകരിക്കാനാണു രാഷ്‌ട്രീയ പാര്‍ട്ടികളും ജനപ്രതിനിധികളും ശ്രമിക്കുന്നതെന്നായിരുന്നു പ്രധാന ആക്ഷേപം.

ജെബി പോള്‍

Ads by Google
Monday 15 Apr 2019 01.01 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW